city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അയ്യന്‍കാളിയുടെ ജീവചരിത്രം ഉയര്‍ത്തി പി ഡി പി പ്രചരണത്തിലേര്‍പെടും- സ്വാമി വര്‍ക്കലരാജ്

കാസര്‍കോട്: (www.kasargodvartha.com 30/08/2016) അധസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും അവകാശം നിഷേധിക്കപ്പെട്ട സമൂഹത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുഖ്യധാരയിലെത്തിക്കാന്‍ വിപ്ലവം സൃഷ്ടിച്ച അയ്യങ്കാളിയുടെ ജീവചരിത്രം അവര്‍ണ ജനവിഭാഗത്തിന് ആവേശമായിരുന്നുവെന്ന് പിഡി പി നയരൂപീകരണ സമിതി ജനറല്‍ കണ്‍വീനര്‍ സ്വാമി വര്‍ക്കലരാജ് പറഞ്ഞു. പി ഡി പി കാസര്‍കോട് ജില്ലാ കമ്മിറ്റി എമിറേറ്റ്‌സ് പ്ലാസയില്‍ നടത്തിയ അയ്യങ്കാളി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദളിത് പീഢനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ ഉനയില്‍ ദളിത് പീഢനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിപ്ലവശബ്ദം പ്രതീക്ഷ ജനിപ്പിക്കുന്നതാണ്. അയ്യങ്കാളിയുടെ ജീവചരിത്രം കേരള ജനതയ്ക്കു മുമ്പില്‍ വരച്ചു കാണിക്കാന്‍ പി ഡി പി പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടാകുമെന്നും, ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയ്യങ്കാളി അനുസ്മരണദിനമായി ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ജില്ലാ ഉപാധ്യക്ഷന്‍ കെ പി മുഹമ്മദ് ഉപ്പള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, നാരായണന്‍ ആയമ്പാറ, അബ്ദുല്ല ഊജന്തബയല്‍, അത്തീഖ് റഹ് മാന്‍ തൊട്ടി, റഫീഖ് പൊസോട്ട്, ജാഫര്‍ തങ്ങള്‍, ജാസി പൊസോട്ട്, ആബിദ് മഞ്ഞംപാറ തുടങ്ങിയവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും ഉബൈദ് മുട്ടുന്തല നന്ദിയും പറഞ്ഞു.

അയ്യന്‍കാളിയുടെ ജീവചരിത്രം ഉയര്‍ത്തി പി ഡി പി പ്രചരണത്തിലേര്‍പെടും- സ്വാമി വര്‍ക്കലരാജ്

Keywords : PDP, Programme, Inauguration, Kasaragod, Swami Varkala Raj.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia