city-gold-ad-for-blogger

പി കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി സമുദായ വഞ്ചനയും ഹിന്ദുത്വ വിധേയത്വവും: പി ഡി പി

കാസര്‍കോട്: (www.kasargodvartha.com 28.12.2018) ലോക്‌സഭയിലെ നിര്‍ണായകമായ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടു നിന്ന മുസ്ലിം ലീഗ് എം പി പി കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി സമുദായ വഞ്ചനയും ത്രീവ്രഹിന്ദ്വത്വവിധേയത്വവുമാണെന്ന് പി ഡി പി കേന്ദ്ര കമ്മിറ്റി ആരോപിച്ചു. ഫാസിസത്തെ നേരിടുന്നതിലെ ലീഗിന്റെ കെല്‍പ്പില്ലായ്മ വെളിവാക്കുന്നതാണ് പ്രസ്തുത നടപടി. ന്യൂനപക്ഷ സുദായത്തെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ നിര്‍മിച്ചെടുക്കുന്ന ഒരു നിയമത്തെ പാര്‍ലമെന്റിനുള്ളില്‍ ചോദ്യം ചെയ്യാന്‍ പോലും കഴിവില്ലാത്തവരാണ് ലീഗിന്റെ സമാജികര്‍ എന്ന് സമുദായത്തിന് കൂടുതല്‍ ബോധ്യപ്പെട്ടു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി സമുദായ വഞ്ചനയും ഹിന്ദുത്വ വിധേയത്വവും: പി ഡി പി

അവസരത്തിനൊത്ത് വര്‍ഗീയതയെയും ഫാസിസത്തേയും ആവോളം ഉപയോഗിക്കുന്നവരാണ് ലീഗ് നേതൃത്വമെന്ന് വിവിധ സമയങ്ങളില്‍ ന്യൂനപക്ഷ ജനത മനസ്സിലാക്കിയതാണ്. സ്വന്തം പര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ മരണകിടക്കയില്‍വരെ ക്രൂരമായി എത്തിയ ഫാസിസത്തിനെതിരെ ശക്തമായ ഒരു സമരം നടത്താന്‍ ശക്തിയില്ലാത്തവരുടെ ഫാസിസ്റ്റ് വിരുദ്ധ പൊയ്മുഖം ഈ നടപടിയിലൂടെ കൂടുതല്‍ വ്യക്തമായതായി പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: PDP against P K Kunhalikkutty, Kasaragod, News, PDP, P.K. Kunhalikutty.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia