PDP പുറത്താക്കിയ അജിത്തിനെയും സുബൈറിനെയും INL ലെടുത്തത് പാപ്പരത്തം: സാബു കൊട്ടാരക്കര
Jun 8, 2013, 20:44 IST
കാസര്‍കോട്: ആരോപണങ്ങളുടെ പേരില്‍ പി.ഡി.പി. പുറത്താക്കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ത് കുമാര്‍ ആസാദിനെയും ജില്ലാ പ്രസിഡന്റ് സുബൈര്‍ പടുപ്പിനെയും സുലൈമാന്‍ സേട്ടിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന ഐ.എന്‍.എല്‍. സ്വീകരിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.
പി.ഡി.പി.യുടെ പ്രഖ്യാപിത നയങ്ങളിലൊന്ന് ചൂതാട്ടങ്ങള്‍ക്കും അന്യ സംസ്ഥാന ലോട്ടറി, മണിചെയിന്‍ തട്ടിപ്പുകള്‍ക്കും എതിരെയുള്ള പോരാട്ടമാണ്. എന്നാല്‍ പാര്‍ട്ടിയുടെ ഭാരവാഹിയായ അജിത്ത് കുമാര്‍ ആസാദ് മണി ചെയിന്‍ മോഡല്‍ തട്ടിപ്പായ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ പ്രതിയാണ്. പാര്‍ട്ടിയുടെ ഭാരവാഹിത്വം ഉപയോഗിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും മണിചെയ്നില് കണ്ണികളാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സാബു ആരോപിച്ചു.
ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ പാര്‍ട്ടിനേതൃത്വം അജിത്ത് കുമാറിനെ ശാസിച്ചിരുന്നു. എന്നാല്‍ താന്‍ കേസില്‍ പ്രതിയല്ലെന്നും മറ്റുംപറഞ്ഞ് അജിത്ത് കുമാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് പാര്‍ട്ടി നടത്തിയ അന്വേഷത്തില്‍ അജിത്ത് കുമാര്‍ കേസില്‍ പ്രതിയാണെന്ന് എഫ്.ഐ.ആറില്‍ ഉള്ളതായി വ്യക്തമായതിനാല്‍ അവധിയില്‍ പോകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടിയെ ധിക്കരിച്ചതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ബാംഗ്ലൂര്‍ സ്പോടനവുമായി ബന്ധപ്പെട്ട് പി.ഡി.പി. ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള കേസില്‍ സാക്ഷിപറഞ്ഞവരെ ഇന്റര്‍വ്യൂ ചെയ്യാന്‍ തെഹല്‍ക്ക റിപ്പോര്‍ട്ടറായിരുന്ന ഷാഹിനയ്ക്കൊപ്പം പി.ഡി.പി. കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്ന സുബൈര്‍ പടുപ്പ് പാര്‍ട്ടി നേതൃത്വത്തോട്പോലും ആലോചിക്കാതെ കൂടെപ്പോയത് മഅ്ദനിയുടെ കേസിനെ ദോഷകരമായി ബാധിച്ചെന്നും സാബു പറഞ്ഞു.
മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രോസിക്യൂഷന് ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. ജയിലിലിരുന്ന് മഅ്ദനി പി.ഡി.പി. നേതാക്കളെ വിട്ട് സാക്ഷികളെ സ്വാധീനിക്കുന്നുവെന്നാണ് പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചത്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണ് സുബൈര്‍ പടുപ്പ് നടത്തിയതെന്നും അതുകൊണ്ടുതന്നെയാണ് സുബൈറിനെയും മറ്റും പുറത്താക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുലൈമാന്‍ സേട്ടിന്റെ ആശയവും ആദര്‍ശവും മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ഐ.എന്‍.എല്‍. ആരോപണങ്ങളുടെ പേരില്‍ പി.ഡി.പി. പുറത്താക്കിയവരെ സ്വീകരിച്ചത് അല്ഭുതപ്പെടുത്തുന്നതാണെന്ന് സാബു കൂട്ടിച്ചേര്‍ത്തു. മഅ്ദനിയെയും പി.ഡി.പിയെയും സ്നേഹിക്കുന്ന ആരുംതന്നെ പാര്‍ടിയില്‍ നിന്നും പുറത്തുപോയിട്ടില്ല. സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നവരാണ് പുറത്തുപോയത്.
പി.ഡി.പി.യില്‍ നിന്നും സുബൈര്‍ പടുപ്പും അജിത്ത് കുമാറും അടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പോയതെന്നും ഇവരെല്ലാം പി.ഡി.പി. പുറത്താക്കിയവരാണെന്നും സാബു വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ പി.ഡി.പി.യുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ കണ്വെന്ഷന് ഞായറാഴ്ച സ്പീഡ് വേ ഇന്നില്‍ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രസിഡന്റ് അബ്ബാസ് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പി.ഡി.പിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
Related News:
മഅ്ദനിയുടെ മോചനത്തിന് കേരള ഗവ. പ്രതിനിധി സംഘം കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തണം: പി.ഡി.പി
Keywords: Kasaragod, Karnataka, Abdul Nasar Madani, Jail, PDP, Ajith kumar Asad, Zubair Paduppu, Bangalore Blast Case, Sabu Kottarakkara, Kerala, World News, Inter National News, National News, Health News, Sports News, Gold News, Educational News.