ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് രാജ്യത്തിന് നാണക്കേട്- പി ഡി പി
Sep 17, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 17/09/2016) ഗുജറാത്തിലെ ദളിത് - ആദിവാസി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന യുവ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ അറസ്റ്റു ചെയ്തതുകൊണ്ട് ഗുജറാത്ത് ഉനയില്‍ ദളിത് മുന്നേറ്റത്തെ തടയിടാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് രാജ്യത്തിന് നാണക്കേടാണെന്നും പി ഡി പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല പറഞ്ഞു. പി ഡി പി കാസര്‍കോട് മണ്ഡലം ബദിയഡുക്കയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് ഉനയില്‍ നടക്കുന്ന ദലിത് കൂട്ടായ്മ രാജ്യത്ത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവന്‍ തരാം മഅ്ദനിയെ തരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനത്തില്‍ കര്‍ണാടക ബഹുജന മാര്‍ച്ചിന് മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നവംബര്‍ ഒന്നിന് കാല്‍നട പ്രചരണ ജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ചെര്‍ക്കളയില്‍ നിന്ന് ആരംഭിച്ച് മഞ്ഞംപാറയില്‍ സമാപിക്കും. എം ടി ആര്‍ ഹാജി ആദൂര്‍ ജാഥാ ക്യാപ്റ്റനായും ബാബു നെട്ടണിഗെ, ഹമീദ് മൊഗ്രാല്‍ പുത്തൂര്‍ വൈസ് ക്യാപ്റ്റന്മാരായും, കുഞ്ഞിക്കോയ തങ്ങള്‍ ജാഥാ ഡയറക്ടറായും, അബ്ദുല്ല ഊജന്തബയല്‍ കോ- ഓര്‍ഡിനേറ്റര്‍, നൗഫല്‍ ഉളിയത്തടുക്ക ജനറല്‍ കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. യൂനുസ് തളങ്കര, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, റസാഖ് ബദിയടുക്ക, സി എച്ച് അബ്ദുല്ല മൊഗ്രാല്‍പുത്തൂര്‍, ഹമീദ് മൊഗ്രാല്‍ പുത്തൂര്‍, ഫാറൂഖ് മുന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിക്കോയ തങ്ങള്‍ സ്വാഗതവും, അബ്ദുല്ല ഊജന്തബയല്‍ നന്ദിയും പറഞ്ഞു.
Keywords : PDP, Kasaragod, Arrest, Police, Protest, Jignesh Mevani.