കേന്ദ്രസര്‍വ്വകലാശാലയ്ക്ക് പിസികെ അമ്പതേക്കര്‍ ഭൂമി അനുവദിച്ചു
Sep 4, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 04/09/2015) കേന്ദ്രസര്‍വ്വകലാശാലയുടെ വികസനത്തിന് പെരിയയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അമ്പത് ഏക്കര്‍ ഭൂമി ലഭ്യമാക്കുന്നതിന് തീരുമാനമായി. കൃഷിമന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചീമേനി വില്ലേജില്‍ റവന്യൂ വകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പകരം ഭൂമി നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതമേഖലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള തോട്ടങ്ങളിലൂടെ പോകുന്ന റോഡുകള്‍ അറ്റകുറ്റപണി നടത്തുന്നതിനും ഗതാഗതതടസ്സങ്ങള്‍ നീക്കുന്നതിനും തീരുമാനമായി.
ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള മാനേജിംഗ് ഡയറക്ടര്‍ എ. ഉണ്ണികൃഷ്ണന്‍, പി.സി.കെ ജനറല്‍ മാനേജര്‍ ജസ്റ്റസ് കരുണാരാജ്, കാസര്‍കോട് എസ്റ്റേറ്റ് മാനേജര്‍ കെ.ആര്‍ വിനോദ്, രാജപുരം ഏസ്റ്റേറ്റ് മാനേജര്‍ പിഎം ഇസ്മായില്‍ കേന്ദ്രസര്‍വ്വകലാശാല പര്‍ച്ചേസ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. രാജീവ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാലചന്ദ്രന്‍, എ ഡി എം എച്ച് ദിനേശന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍, അസി. നോഡല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Central University, Endosulfan, PCK allows 50 acres land for CUK