കോണ്‍ഗ്രസ് മുഖ്യ വക്താവ് പി.സി. ചാക്കോ 25ന് നീലേശ്വരത്ത്
Oct 23, 2012, 00:09 IST
നീലേശ്വരം: കോണ്‍ഗ്രസ് മുഖ്യ വക്താവും 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പാര്‍ലമെന്ററി സമിതി ചെയര്‍മാനുമായ പി.സി. ചാക്കോ 25ന് നീലേശ്വരത്ത് എത്തും. സേവാദള്‍ സംസ്ഥാന ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന എന്‍. രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ചാക്കോ എത്തുന്നത്.
സേവാദാള്‍ ജില്ലാ കമ്മിറ്റിയാണ് അനുസസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. 25ന് വൈകിട്ട് നാല് മണിക്ക് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സേവാദള്‍ ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി അറിയിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പു അനുസ്മരണ പരിപാടിയില്‍ അധ്യക്ഷത വിഹിക്കും.

Keywords: P.C. Chacko, Nileshwaram, Congress, Kasaragod, Malayalam News