വിദ്യാഭ്യാസത്തിലൂടെ ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കണം: പി.ബി. അബ്ദുര്‍ റസാഖ്
Sep 20, 2012, 20:30 IST
മഞ്ചേശ്വരം: വിദ്യാഭ്യാസ രംഗത്തെ പുരോഗതി ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാണെന്ന് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. പറഞ്ഞു. ജില്ലയില്‍നിന്നുള്ള അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത സ്ഥാനങ്ങളിലെത്തണം. എങ്കില്‍ മാത്രമേ നാടിന്റെ വികസനത്തിന് ആക്കംകൂട്ടുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജില്‍ പുതുതായി ആരംഭിച്ച എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിന്റെയും യു.ജി.സി.യുടെ സഹകരണത്തോടെ പ്രവര്‍ത്തന സജ്ജമാക്കിയ നെറ്റ്‌വര്‍ക്ക് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ ടി.പി. നളിനാക്ഷന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ എസ്. അമിത, പി.ടി.എ. വൈസ് പ്രസിഡന്റ് ലതാ നാഗേഷ്, കെ. സാജന്‍, സുബ്ബറായ് ഹൊള്ള, സുബ്രഹ്മണ്യ ഭട്ട്, കുഞ്ഞിക്കണ്ണന്‍ നായര്‍, കെ. അഹ്മദ്, കുസുമം അഗസ്റ്റിന്‍, ഡോ. സി. ബാബുരാജന്‍, ഡോ. സിന്ധു ആര്‍. ബാബു, ഷിനില്‍ ജെയിംസ് സംസാരിച്ചു.

Keywords: P.B. Abdul Razak, MLA, Manjeshwaram, Kasaragod