city-gold-ad-for-blogger

വികസന മുന്നേറ്റം പി ബി അബ്ദുര്‍ റസാഖിന് മഞ്ചേശ്വരത്ത് ചരിത്ര വിജയം നല്‍കുമെന്ന് യു ഡി എഫ് നേതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 04.05.2016) വികസന മുന്നേറ്റം പി ബി അബ്ദുര്‍ റസാഖിന് മഞ്ചേശ്വരത്ത് ചരിത്ര വിജയം നല്‍കുമെന്ന് യു ഡി ഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന മുന്നേറ്റം ചരിത്ര വിസ്മയമാണ്. കേരളപ്പിറവിയോളം പഴക്കുള്ള ആവശ്യമാണ് മഞ്ചേശ്വം താലൂക്ക് എന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കി. മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറും ജില്ലയിലെ ഏറ്റവും വലിയ തീര്‍ദേശ മണ്ഡലമായ മഞ്ചേശ്വരത്തിന് ലഭിച്ച സൗഭാഗ്യമാണ്.

താലൂക്ക് ആസ്ഥാനത്തേക്ക് എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ നിന്നും മെക്കാഡം ടാറിംഗ് പൂര്‍ത്തിയായി വരുന്ന സംസ്ഥാനത്തെ ഏക മണ്ഡലവും മഞ്ചേശ്വരമാണ്. എന്‍മകജെയിലെ ഡയറി ഫാം ക്ഷീര വികസന മേഖലയിലും വൊര്‍ക്കാടിയിലെ കാര്‍ഷിക ഇന്‍സ്റ്റിറ്റിയൂട്ട് കൃഷി മേഖലയിലും ചെയ്ത വികസന നേട്ടങ്ങളില്‍ ചിലത് മാത്രമാണ്.

സംസ്ഥാന ശരാശരിയുടെ നാലിരട്ടി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മണ്ഡലത്തിലെ പാവങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാനായതും 44 ഗ്രാമീണ റോഡുകള്‍ പി ഡബ്ല്യു ഡി ഏറ്റെടുത്തതും ശ്രദ്ധേയമാണ്. പ്രധാന ജംഗ്ഷനുകളൊക്കെ ഇപ്പോള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ കൊണ്ട് പ്രകാശ പൂരിതമാണ്. ഹില്‍ ഹൈവെ 80 ശതമാനത്തില്‍ അധികം പൂര്‍ത്തിയാക്കിയ മണ്ഡലവും മഞ്ചേശ്വരമാണ്. കോയിപ്പാടി, ബങ്കര മഞ്ചേശ്വരം, ഷിറിയ മത്സ ഗ്രാമ പദ്ധതി, മാതൃകാ അംഗന്‍വാടി തുടങ്ങി, വികസനം എല്ലാ മേഖലയിലുമെന്ന യു ഡി എഫ് നയം പ്രാവര്‍ത്തികമാക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും എം എല്‍ എ വിജയിച്ചിട്ടുണ്ട്.

എസ് ഇ എസ് ടി മേഖലയില്‍ കിദൂര്‍, കുണ്ടങ്കാറടുക്ക കോളനിക്ക് അനുവദിച്ചത് ഒരു കോടിയിലേറെ രൂപയാണ്. രാഷ്ട്രീയമായോ പ്രാദേശികമായോ വകതിരിവ് കാണിക്കാതെ എല്ലാവര്‍ക്കു വികസനം എല്ലായിടത്തും വികസനമെന്ന യു ഡി എഫ് നയമാണ് എം എല്‍ എ നടപ്പിലാക്കി വന്നത്. ഈ വികസന തുടര്‍ച്ച ഇനിയും അനിവാര്യമാണെന്ന് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയും. ഇടതുപക്ഷവും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇടതു പക്ഷത്തിന്റെ എം പിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ട് ചില്ലിക്കാശിന്റെ ഗുണം അദ്ദേഹം മണ്ഡലത്തിന് ചെയ്തില്ല. എന്‍ എച്ച് 66 ല്‍ ചെക്ക് പോസ്റ്റ് വികസനത്തിന് ആവശ്യമായ കടലാസ് വര്‍ക്കുകള്‍ പോലും ചെയ്യാന്‍ അദ്ദേഹം മനസ്സ് കാണിച്ചില്ല. വികസന മുരടിപ്പിന് തല വെച്ച് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറല്ല.

പകയുടെ രാഷ്ട്രീയമാണ് ബി ജെ പിയുടേത്. സംസ്ഥാനത്തേക്കുള്ള എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയാണവര്‍. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവല്‍ ഭടന്മാരാണ് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍. അത് പ്രഖ്യാപിക്കുന്ന വന്‍ ഭൂരിപക്ഷമായിരിക്കും യു ഡി എഫ് സര്‍ക്കാറിനും പി ബി അബ്ദുര്‍ റസാഖിനും മഞ്ചേശ്വരത്തെ ജനത നല്‍കുന്ന സമ്മാനമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ. സുബ്ബയ്യറൈ, കണ്‍വീനര്‍ മൂസ, കെ പി സി സി നിര്‍വാഹക സമിതി അംഗം പി എ അഷറഫലി, ഡി സി സി ജനറല്‍ സെക്രട്ടറി കേശവപ്രസാദ് നാണിത്തലു തുടങ്ങിയവര്‍ സംബന്ധിച്ചു.

വികസന മുന്നേറ്റം പി ബി അബ്ദുര്‍ റസാഖിന് മഞ്ചേശ്വരത്ത് ചരിത്ര വിജയം നല്‍കുമെന്ന് യു ഡി എഫ് നേതാക്കള്‍


Keywords : UDF, Manjeshwaram, Press meet, Kasaragod, Election 2016, P.B. Abdul Razak, Development.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia