ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ രണ്ട് ഏക്കര്‍ സ്ഥലം ദാനം ചെയ്തു
Mar 3, 2014, 11:33 IST
കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിനായി മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുല്‍ റസാഖ് തന്റെ പേരിലുള്ള രണ്ട് ഏക്കര്‍ സ്ഥലം ദാനം ചെയ്തു. എം.എല്‍.എ താമസിക്കുന്ന ചെങ്കള പഞ്ചായത്തില്‍ ഒരു ഏക്കറും പൈവളികെ പഞ്ചായത്തിലുള്ള ഒരേക്കര്‍ സ്ഥലവുമാണ് ദാനം ചെയ്തത്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല ഭൂവിതരണ മേളയില്‍ എം.എല്‍.എയുടെ ഭൂദാന കാര്യം റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശാണ് പ്രഖ്യാപിച്ചത്. എം.എല്‍.എയെ മന്ത്രി പ്രത്യേകമായി പ്രശംസിച്ചു. പദ്ധതിക്ക് കുടുംബസ്വത്തില്‍ നിന്ന് 37 സെന്റ് ഭൂമി താന്‍ ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
കുമ്പള കോയിപ്പാടി വില്ലേജില്‍ ഇച്ചിലംപാടി ഷെയ്ക്ക് അലിയുടെ മകന്‍ അബ്ബാസ് അലി പദ്ധതിക്കായി 27 സെന്റ് ഭൂമി ദാനം ചെയ്തു. ഇദ്ദേഹത്തെ മന്ത്രി രമേശ് ചെന്നിത്തല പൊന്നാട അണിയിച്ച് ആദരിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍ റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന കെ.ഭാസക്കരന്റെ കൈവശമുള്ള ഏഴ് സെന്റ് ഭൂമിക്ക് ചടങ്ങില്‍ പട്ടയം നല്‍കി. കഴിഞ്ഞാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ റവന്യൂ മന്ത്രിക്ക് ഭാസ്‌ക്കരന്‍ പട്ടയത്തിനായി അപേക്ഷ നല്‍കിയിരുന്നു. അര്‍ഹത പരിഗണിച്ച് ഉടന്‍ തന്നെ പട്ടയം നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട് ചൂരിയിലെ റഷീദ എന്ന അവിവാഹിതയായ സ്ത്രീക്ക് ഒരാഴ്ചക്കകം ഭൂമിയും പട്ടയവും നല്‍കാനും മന്ത്രി ചടങ്ങില്‍ ഉത്തരവിട്ടു.
![]() |
P.B. Abdul Raxak |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, P.B. Abdul Razak, MLA, Land, Manjeshwaram, Chengala, Minister Adoor Prakash, Kumbala, Ramesh-Chennithala
Advertisement:
Keywords: Malayalam News, Kasaragod, P.B. Abdul Razak, MLA, Land, Manjeshwaram, Chengala, Minister Adoor Prakash, Kumbala, Ramesh-Chennithala
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍