city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമഗ്ര വികസനം കാസര്‍കോട്ടുകാര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു: പി.ബി.അബ്ദുല്‍ റസാഖ്

സമഗ്ര വികസനം കാസര്‍കോട്ടുകാര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു: പി.ബി.അബ്ദുല്‍ റസാഖ്
കാസര്‍കോട്: കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ ചെയര്‍മാനായി കമ്മീഷനെ നിയമിച്ചതില്‍ യു.ഡി.എഫ്. സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ. അഭിനന്ദിച്ചു. പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ കാസര്‍കോട് ജില്ലക്കാര്‍ക്ക് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സമ്മാനിക്കുന്നതാണെന്നും എം.എല്‍.എ. പറഞ്ഞു.
കാസര്‍കോട് ജില്ലയുടെ സമഗ്ര പുരോഗതിക്കായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് തെളിയിക്കുന്നതാണ് കമ്മീഷന്റെ നിയമനമെന്ന് ഉംറ നിര്‍വ്വഹിക്കാനായി മക്കയിലുള്ള എം.എല്‍.എ. പ്രസ്താവനയില്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ അക്രമ സംഭവങ്ങളും അവസാനിപ്പിച്ച് തീര്‍ത്തും സമാധാനപരമായ അന്തരീക്ഷം ജില്ലയില്‍ സംജാതമാക്കുന്നതിന് പ്രത്യേക പോലീസ് പാക്കേജ് അനുവദിച്ചത് ഏറെ ആശ്വാസകരമാണ്. കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലയും വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും ജില്ലയിലെ യു.ഡി.എഫ്. നേതാക്കളും ജില്ലയുടെ പിന്നോക്കാവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി തീര്‍ത്തും അനുകൂലമായ സമീപനം സ്വീകരിച്ചതിന്റെ ഫലമായി സമഗ്ര വികസനം ലക്ഷ്യമാക്കി കമ്മീഷനെ നിയമിച്ചുകൊണ്ട് മന്ത്രി സഭ എടുത്ത തീരുമാനങ്ങള്‍ കാസര്‍കോട്ടുകാര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് എം.എല്‍.എ.പറഞ്ഞു.

Keywords: Kasaragod, P.B Abdul Razak MLA, Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia