ആന്ധ്രയിലെ റെയില്‍വെ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത് പയ്യന്നൂര്‍ സ്വദേശി
Jan 31, 2016, 11:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 31/01/2016) ആന്ധ്രയിലെ ഗുടൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കൊല്ലപ്പെട്ടത് പയ്യന്നൂര്‍ സ്വദേശിയായ യുവാവാണെന്ന് തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ സ്വദേശിയായ ഷെരീഫാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവം സ്ഥിരീകരിക്കാനായി ആന്ധ്ര പോലീസ് പയ്യന്നൂരിലെത്തും.
മൃതദേഹത്തിന് സമീപത്ത് നിന്നും കിട്ടിയ ബാഗില്‍ നിന്നും ഷെരീഫിന്റെ ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെയാണ് പയ്യന്നൂരിലെ വിലാസം ലഭിച്ചത്. ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജനുവരി 19നാണ് ഷെരീഫിനെ ആന്ധ്രാ - തമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ ഗുടൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 1994ല്‍ മുംബൈയില്‍ കാസര്‍കോട് ജില്ലക്കാരനായ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷെരീഫെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Keywords : Payyanur, Death, Youth, Police, Investigation, Railway Station, Kasaragod, Shareef.