പയ്യന്നൂര്‍ അപകടം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍, പ്രതി മദ്യപിച്ചതായി തെളിഞ്ഞു
Sep 17, 2016, 17:43 IST
പയ്യന്നൂര്‍: (www.kasargodvartha.com 17/09/2016) പയ്യന്നൂര്‍ രാമന്തളി കുന്നരു കാരന്താട്ട് നാടിനെ നടുക്കിയ അപകടം വരുത്തിയ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. രാമന്തളി സ്വദേശി പി.എം സന്തോഷിനെ (34)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. 304 എ, 308 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
സന്തോഷ് ഓടിച്ച മിനി ലോറി ഓട്ടോയിലും മീന്‍ വണ്ടിയിലുമിടിച്ച് അഞ്ചു പേരാണ് ദാരുണമായി മരിച്ചത്. വൈദ്യപരിശോധനയില്‍ സന്തോഷ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച രാമന്തളി വടക്കുമ്പാട് കോളനിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കാനാച്ചേരി ഗണേശന്‍ (38), ഭാര്യ ലളിത (32), മകള്‍ ജിഷ്ണ (ഏഴ്), ഗണേശന്റെ സുഹൃത്ത് രാമന്തളി വടക്കുമ്പാട്ടെ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ (നാല്), മത്സ്യം വാങ്ങാനെത്തിയ കുന്നരു കാരന്താട്ടെ നടുവിലെ പുരയില്‍ ദേവകിയമ്മ (72) എന്നിവരുടെ മൃതദേഹം വൈകിട്ടോടെ സംസ്‌കരിക്കും.