പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ മീലാദ് സമ്മേളനം 16ന് തുടങ്ങും
Jan 15, 2013, 14:48 IST
കാസര്‍കോട്: പൈവളിഗെ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നബിദിന സമ്മേളനവും എക്‌സിബിഷനും ജനുവരി 16 മുതല്‍ 20 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16ന് രാവിലെ എക്‌സിബിഷന്‍ പി.ബി. അബ്ദുര്‍ റസ്സാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനം അക്കാദമിക് പ്രസിഡന്റ് പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ മുഖ്യപ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം സമീര്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി മതപ്രഭാഷണം നടക്കും.
20ന് വൈകുന്നേരം നാലുമണിക്ക് പയ്യക്കി ഇസ്താദ് മഖാമില്‍ നിന്ന് അക്കാദമി ക്യാമ്പസിലേക്ക് ഘോഷയാത്ര ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.കെ.എം. ബാവ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും. പതിനായിരങ്ങള്‍ക്ക് അന്നദാനവും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ പി.യു.ഐ.എ. ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി പൈവളികെ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച്. ഖാദര്‍ കായര്‍കട്ട, പി.യു.ഐ.എ. സെക്രട്ടറി അസീസ് മരിക്കെ, മാനേജര്‍ അബ്ദുല്‍ മജീദ് ദാരിമി, അസീസ് കളായി, ഇസ്മാഈല്‍ ദാരിമി പങ്കെടുത്തു.
Keywords: Paivalika, Press meet, P.B. Abdul Razak, kasaragod, Kerala, Payyakki Usthad, Samastha, Islamic Academy, Meelad fest, P.U.I.A., Makham






