city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയോട്ട ബദ്‌രിയ്യ മജ്‌ലിസ് ആണ്ട് നേര്‍ച 25 ന്

കാസര്‍കോട്: റംസാന്‍ പതിനേഴാം രാവില്‍ ബദര്‍ അനുസ്മരണ ഭാഗമായി ജില്ലയില്‍ നടക്കുന്ന വിപുലമായ ആണ്ടു നേര്‍ച പരിപാടികള്‍ക്ക് പയോട്ട ബദ്‌രിയ്യ മജ്‌ലിസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 25 ന് രാത്രി നടക്കുന്ന ആണ്ട് നേര്‍ച ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നാകും.

ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ സഹന സമരമായിരുന്നു പ്രവാചകന്റെ കാലത്ത് റംസാന്‍ പതിനേഴിനു നടന്ന ബദര്‍ യുദ്ധം. ഇതില്‍ പങ്കാളിയായ 313 ബദ്‌രീങ്ങള്‍ വിശ്വാസികള്‍ക്ക് മാതൃകയും പ്രചോദനവുമാണ്. ബദ്‌രീങ്ങളുടെ സ്മരണ നിലനില്‍ക്കുന്നതിനായി മധൂര്‍ പഞ്ചായത്തിലെ പയോട്ട ആസ്ഥാനമായി ഒരു വര്‍ഷം മുമ്പ് രൂപം കൊണ്ട ബദ്‌രിയ്യ മജ്‌ലിസിനു കീഴില്‍ പള്ളി ദര്‍സ്, ഖുര്‍ആന്‍ പഠന കേന്ദ്രം , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടന്നുവരുന്നു.

പ്രതിമാസം നൂറുകണക്കിനാളുകള്‍ സംബന്ധിക്കുന്ന അസ്മാഉല്‍ ബദര്‍ പാരായണ പരിപാടിയുടെ ഒന്നാം വാര്‍ഷിക ഭാഗമായാണ് ആണ്ട് നേര്‍ച നടക്കുന്നത്.

25 ന് രാവിലെ മുഹിമ്മാത്ത് നഗറിലുള്ള ത്വാഹിര്‍ തങ്ങള്‍, പയോട്ട തങ്ങള്‍ മഖ്ബറകളില്‍ കൂട്ട സിയാറത്തോടു കൂടിയാണ് നേര്‍ചയ്ക്ക് തുടക്കം. സയ്യിദ് മുനീര്‍ അഹ്ദല്‍ സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് അമീറലി ചൂരി പതാക ഉയര്‍ത്തും. കുടംബ ക്ലാസില്‍ സയ്യിദ് അബു തങ്ങല്‍ പ്രാര്‍ത്ഥന നടത്തും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പ്രസംഗിക്കും.

വൈകിട്ട് 4.30 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലമ്പാടി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹമീദ് മൗലവി ആലമ്പാടി എന്നിവര്‍ പ്രസംഗിക്കും.

പയോട്ട ബദ്‌രിയ്യ മജ്‌ലിസ് ആണ്ട് നേര്‍ച 25 ന്

സമൂഹ നോമ്പുതുറയും ഉണ്ടാകും. രാത്രി പത്തിന് ആണ്ട് നേര്‍ചയില്‍ പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ ബദര്‍ അനുസ്മരണം നടത്തും. അസ്മാഉല്‍ ബദര്‍ മജ്‌ലിസിനും കൂട്ട പ്രാര്‍ത്ഥനയ്ക്കും ഹാഫിള് സയ്യിദ് ഹദ്ദാദ് തങ്ങള്‍ സഖാഫി നേതൃത്വം നല്‍കും. പ്രഗല്‍ഭര്‍ സംബന്ധിക്കും. തബറൂഖ് വിതരണത്തോടെ പരിപാടി സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ ഹാഫിസ് സയ്യിദ് ഹദ്ദാദ് തങ്ങള്‍, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ഹമീദ് മദനി, സലീം കോപ്പ, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹനീഫ് പയോട്ട എന്നിവര്‍ സംബന്ധിച്ചു.

Also Read: എല്‍.ഡി.എഫിന്റെ രാപകല്‍ സമരത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ടു

Keywords: Anniversary, Kasaragod, Press meet, Muhimmath, Inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia