കിലയിലെ ചുമതല ഒഴിഞ്ഞു; എംഎല്‍എയുടെ മകനായിപ്പോയതാണോ കുറ്റം?; ചോദിക്കുന്നത് ഉദുമ എംഎല്‍എയുടെ മകന് പത്മരാജന്
Oct 21, 2016, 03:18 IST
ഉദുമ: (www.kasargodvartha.com 21.10.2016) കിലയിലെ ചുമതലയില്‍ നിന്നും ഒഴിയുകയാണെന്നും സെപ്തംബര്‍ 30ന് കിട്ടിയ ഓണറേറിയം 14,000 രൂപ തിരിച്ചു കൊടുക്കാനും തയ്യാറെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന് പി വി പത്മരാജന്. രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷവും, വിരോധികളും എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും പത്മരാജന് കൂട്ടിച്ചേര്‍ത്തു.
കിലയുടെ ഡയറക്ടറായ ഡോ. ബാലനും, ഡോ. സണ്ണി ജോര്‍ജ്ജും സഹായം ആവശ്യപ്പെട്ടതിനാല്‍ മാത്രമാണ് കിലയിലേക്ക് ചെന്നത്. ഗ്രാമപഞ്ചായത്തിലുടെ എങ്ങനെയൊക്കെ സമഗ്ര സേവനം പാവങ്ങളിലേക്ക് എത്തിച്ചു കൊടുക്കാന്‍ സാധ്യമാകും എന്ന വിഷയത്തെ അധികരിച്ച് നവംബര്‍ 19 മുതല്‍ 21 വരെ കിലയില്‍ വെച്ച് സാര്‍വ്വദേശീയ അക്കാദമിക് സെമിനാര്‍ നടക്കുകയാണ്. 14ല്‍ പരം രാജ്യങ്ങളില്‍ നിന്നും പ്രബന്ധവുമായി പ്രതിനിധികള്‍ എത്തുന്നുണ്ട്. ഇവര്‍ക്കാവശ്യമായ വിസ, താമസ സൗകര്യം, മറ്റു വിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സഹായമാണ് കിലയുടെ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചിരുന്നത്.
മംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എനപ്പോയ ഗ്രൂപ്പിന്റെ ചെയര്‍മാന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയവും, അന്നു മംഗളൂരുവില്‍ നടത്തിയ സാര്‍വ്വ ദേശിയ സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചതിന്റെ അറിവും പ്രയോജനപ്പെടുത്താനായാണ് കിലയുടെ ക്ഷണം സ്വീകരിച്ചത്. ദില്ലിയില്‍ നിന്നും മറ്റു ഇതര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ വിവിധ ആവശ്യങ്ങളിലേക്കായി സഹായിക്കാന്‍ വിദഗ്ദര്‍ എത്തിയിരുന്നു.
നവംബര്‍ 19ന് തുടങ്ങി 21 ന് അവസാനിക്കുന്ന സെമിനാറില്‍ പ്രത്യേകിച്ച് ഒരു തസ്തികയിലും നിയമിക്കുകയോ, ശമ്പളം പോലും നിശ്ചയിക്കുകയോ ചെയ്യാതെ എന്നെ വളഞ്ഞിട്ടു 'മര്‍ദിക്കാന്‍' ശ്രമിച്ചതിനു പിന്നില്‍ കിലയില്‍ സ്ഥിരം ജോലി നോക്കുന്ന ജീവനക്കാര്‍ അടങ്ങുന്ന ഐഎന്‍ടിയുസി വിഭാഗമുണ്ടെന്നും പത്മരാജന് സംശയിക്കുന്നു. പാര്‍ട്ടിക്കുള്ളിലും, പൊതുജനങ്ങള്‍ക്കിടയിലുമുള്ള സംശയം ദുരീകരിക്കാന്‍ മാത്രമാണ് ചുമതലയില്‍ നിന്നും സ്വയം ഒഴിവായി ചെയ്ത സേവനങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു തിരിച്ചു പോരുന്നത്.
2006ലെ നിയമസഭ തെരെഞ്ഞെടുപ്പു വേളയില്‍ വി എസ് അച്യുതാനന്ദന് സീറ്റു നല്കാന് വിസമ്മതിച്ച പാര്‍ട്ടി നിലപാടിനെതിരെ പ്രകടനം നടത്തിയതിന് സിപിഎം അംഗത്വത്തില്‍ നിന്നും പത്മരാജനു പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. പത്മരാജന്റെ തൊഴില്‍ സംബന്ധിച്ച് ഒരു അവമതിപ്പും പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും ഇത്തരം വിഷയങ്ങളെക്കുറിച്ച് പാര്‍ട്ടി സെക്രട്ടേറിയേറ്റോ, ഏതെങ്കിലും കമ്മിറ്റിയോ ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്നും സിപിഎം ജില്ലാ നേതൃത്വവും അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Uduma, MLA, Son, Pathmarajan, K Kunjhiraman, Doctor, Balan, CPM, Patmarajan resigns Kila's post