city-gold-ad-for-blogger

പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം വ്യാഴാഴ്ച

പട്‌ല: (www.kasargodvartha.com 12/10/2016) ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 2014-2015 വര്‍ഷത്തെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെയും 2014-15 വര്‍ഷത്തെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം നിര്‍മ്മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. പട്‌ല സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നാളെ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് എം.എല്‍.എ. അധ്യക്ഷത വഹിക്കും. പുതിയ കെട്ടിടോദ്ഘാടനം കാസര്‍കോട് എം.പി. ശ്രീ പി. കരുണാകരന്‍ നിര്‍വ്വഹിക്കും.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി. ബഷീര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി , കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, മധൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം. എ. മജീദ്, സൈദ് കെ.എം. (പിടിഎ പ്രസിഡണ്ട്, പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സി.എച്. അബൂബക്കര്‍ ( എസ് .എം. സി. ചെയര്‍മാന്‍ , പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ. വി.രാജന്‍ (പ്രിന്‍സിപ്പല്‍ , പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കുമാരി റാണി ടീച്ചര്‍ ( ഹെഡ് മിസ്ട്രസ് , പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സതീശന്‍ , (സ്റ്റാഫ് സെക്രട്ടറി പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) , പി. അബ്ദുറഹിമാന്‍ , എച്ച് .കെ. അബ്ദുറഹിമാന്‍, അബ്ദുല്‍ റഹിമാന്‍ കൊളമാജ എന്നിവര്‍ ആശംസകള്‍ നേരും.
കാസര്‍ക്കോട് പി. എക്‌സി. എഞ്ചിനീയര്‍ സുരേഷന്‍ ബില്‍ഡിങ് റിപ്പോര്‍ട് അവതരിപ്പിക്കും.

മധൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ പട്‌ല സ്‌കൂളില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ രണ്ടു വര്ഷം മുമ്പ് നടന്ന നിരന്തരമായ ആവശ്യങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചു കിട്ടിയത്.

പതിമൂന്ന് ക്ലാസ്സ്‌ മുറികളാണ് ഇപ്പൊള്‍ പണി പൂര്‍ത്തിയായിട്ടുള്ളതെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സൈദ് കെ.എം. പറഞ്ഞു. ഇനിയും പത്ത് ക്ലാസ്സ്‌ മുറികള്‍ക്ക് കൂടി ഫണ്ട് അനുവദിച്ചു കിട്ടേണ്ടതുണ്ട്, ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചു നിവേദനം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി എസ്.എസ്.എല്‍. സി. പരീക്ഷയില്‍ ഈ സ്‌കൂളിന്റെ റിസള്‍ട്ട് നൂറു മിനിയാണ്. 1951 മുതല്‍ ആരംഭിച്ച പട്‌ല സ്‌കൂള്‍ 1975 ല്‍ യുപിസ്‌കൂളായും 1982 ല്‍ ഹൈസ്‌കൂളായും അപ്‌ഗ്രേഡ് ചെയ്യുന്നത്. 2002 മുതല്‍ ഹയര്‍ സെക്കന്‍ഡറ ക്ലാസുകള്‍
ആരംഭിച്ചു.

പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം വ്യാഴാഴ്ച

Keywords: kasaragod, Patla, school, Building, inuaguration, Development project, MLA, Fund, P.Karunakaran-MP, District Panchayath, President
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SU
Web Desk SU

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia