ആശുപത്രി വാര്‍ഡില്‍ രോഗികളുടെ മദ്യപാനം; റെയ്ഡ് ഡോക്ടര്‍മാര്‍ വക
Oct 7, 2013, 11:05 IST
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ വാര്‍ഡില്‍വെച്ച് മദ്യപിക്കുന്ന സംഭവം വര്‍ദ്ധിച്ചു. മദ്യം പിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പോലീസിന്റെ പണിയും എടുക്കേണ്ടിവരുന്നു. ഇതിനുപുറമെ ആശുപത്രി പറമ്പിലും പുറത്തും മദ്യവില്‍പനയും കഞ്ചാവ് വില്‍പനയും പൊടിപൊടിക്കുന്നതായും പരാതിയുണ്ട്.
പുരുഷന്മാരുടെ പഴയ മെഡിക്കല്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ ചിലരാണ് മദ്യപാനം ശീലമാക്കിയിരിക്കുന്നത്. ഇതിനുപുറമെ മയക്കുമരുന്നുകളുടെ ഉപയോഗവും ഉണ്ട്. ഏജന്റുമാര്‍ രഹസ്യമായി എത്തിച്ചുകൊടുക്കുന്ന മദ്യവും മയക്കുമരുന്നും രോഗികള്‍ കക്കൂസില്‍വെച്ചും വാര്‍ഡിനുള്ളില്‍വെച്ചും രഹസ്യമായി ഉപയോഗിച്ചശേഷം മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുവെക്കുകയാണ്. കഴിഞ്ഞദിവസം രോഗികളെ പരിശോധിക്കാനെത്തിയ ഡോക്ടര്‍ക്കുതന്നെ ഒരു രോഗിയുടെ കിടക്കയില്‍വെച്ച് മദ്യക്കുപ്പി പിടിച്ചെടുക്കേണ്ടിവന്നു.
ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഇവിടെ അരങ്ങേറിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ വാര്‍ഡിനും പുറത്തും മദ്യവും മയക്കുമരുന്നും വില്‍ക്കുന്നവരുടെ താവളമായി മാറുകയാണ്. ചിലര്‍ രോഗികളായും അവരുടെ സഹായികളായും ചമഞ്ഞ് വാര്‍ഡില്‍ തങ്ങിയാണ് മദ്യവും മയക്കുമരുന്നും വില്‍ക്കുന്നത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. രാത്രിയില്‍ കാന്റീന്‍ പരിസരവും മോര്‍ചറി പരിസരവും മറ്റും മദ്യവില്‍പനക്കാരുടേയും അനാശാസ്യ പ്രവര്‍ത്തകരുടേയും താവളമായി മാറുകയാണ്.
സെക്യൂരിറ്റി ജീവനക്കാരും ഗേറ്റും മതിലും ഒക്കെയുണ്ടെങ്കിലും ആശുപത്രി വാര്‍ഡിലും പരിസരത്തും യാതൊരു തടസവും കൂടാതെ മദ്യവും മയക്കുമരുന്നും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പ്രതികരിക്കുന്ന ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും
അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍വരെ ഇവിടെ അരങ്ങേറുന്നു.
Also read:
ഇടപെടാന്‍ ആന്റണി വരും; അത് മുമ്പേ ഹൈക്കമാന്‍ഡ് തീരുമാനിച്ചു
Keywords: Patient's, General-hospital, Liquor, Doctor, Complaint, Kasaragod, Kerala, Raid, Ganja, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: