city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുത്തേറ്റ് മരിച്ച സ്ത്രീയുടെ ശരീരത്തില്‍ കത്തി തുന്നിക്കെട്ടിയ സംഭവം; ഡോക്ടര്‍മാരെ ചോദ്യംചെയ്യും

കുമ്പള: (www.kasargodvartha.com 21/05/2015) മകന്റെ കുത്തേറ്റ് അമ്മ മരിച്ച സംഭവത്തില്‍ മരിച്ച സ്ത്രീയുടെ ശരീരത്തില്‍ കത്തിതുന്നിക്കെട്ടിയതേ സംബന്ധിച്ച് കുമ്പള സഹകരണ ആശുപത്രിയിലേയും കാസര്‍കോട് കിംസ് ആശുപത്രിയിലേയും ഡോക്ടര്‍മാരെയും ചോദ്യംചെയ്യുമെന്ന് കേസന്വേഷിക്കുന്ന കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

ചൗക്കി ആസാദ് നഗറിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി (60)യുടെ ശരീത്തിലാണ് കുത്തിയപ്പോള്‍ തറച്ചുനിന്ന കത്തി തുന്നിക്കെട്ടിയത്. മുതുകിനോട് ചേര്‍ന്നാണ് മകന്‍ അനില്‍കുമാര്‍ അമ്മയെ കുത്തിയത്. കുത്തിയ കത്തിയുടെ പ്ലാസ്റ്റിക് പിടി അനില്‍കുമാറില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ കത്തിയുടെ മറ്റുഭാഗം ശരീരത്തില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ പത്മാവതിയെ ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട് കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കാസര്‍കോട്ടെ ആശുപത്രിയില്‍വെച്ചാകാം പത്മാവതിയുടെ ശരീരത്തില്‍ കത്തിതുന്നിക്കെട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സൂചനലഭിച്ചിട്ടുള്ളത്. ഇത് ഉറപ്പുവരുത്തുന്നതിനാണ് രണ്ട് ആശുപത്രിയിലേയും ഡോക്ടര്‍മാരെ പോലീസ് ചോദ്യംചെയ്യുക.

കുത്തിയ കത്തിയുടെ ഭാഗം സംഭവസ്ഥലത്തുനിന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് ഇക്കാര്യം പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജനോട് സൂചിപ്പിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടയിലാണ് പത്മാവതിയുടെ ശരീരത്തില്‍ നിന്നും കത്തിയുടെ ഭാഗം കണ്ടെത്തിയത്. എല്ലിനിടയിലൂടെ തുളഞ്ഞുകയറിയ കത്തി ശ്വാസകോശംവരെ എത്തിയിരുന്നു. ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.

അതേസമയം എക്‌സറയെയില്‍ കത്തി കണ്ടിരുന്നതായും വലിച്ചൂരാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും രക്തസ്രാവം നില്‍ക്കാന്‍ വേണ്ടിയാണ് മുറിവ് തുന്നിക്കെട്ടിയതെന്നുമാണ് കിംസ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കുത്തേറ്റ് മരിച്ച സ്ത്രീയുടെ ശരീരത്തില്‍ കത്തി തുന്നിക്കെട്ടിയ സംഭവം; ഡോക്ടര്‍മാരെ ചോദ്യംചെയ്യും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
മകന്‍ കുത്തിയിറക്കിയ കത്തി വയറ്റില്‍ വെച്ച് തന്നെ തുന്നിക്കെട്ടി; കണ്ടെടുത്തത് പോസ്റ്റുമോര്‍ട്ടത്തില്‍

മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി

ബസ് സ്റ്റാന്‍ഡില്‍ മകന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു; മകന്‍ പിടിയില്‍

Keywords:   Doctor,  Murder, Son, Postmortem report, Police, Hospital, Treatment, Kasaragod, Kerala, Kumbala, Badiyadukka, Pathmavathi, Sunil Kumar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia