city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പാസ്‌വേഡും' 'ദ ലാസ്റ്റ് പെറ്റലും' പ്രകാശനം ചെയ്തു

ചട്ടഞ്ചാല്‍: (www.kasargodvartha.com 06.04.2016) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന മാസികയുടെ 2016 വാര്‍ഷികപ്പതിപ്പ് 'പാസ്‌വേഡ്' എന്ന പേരില്‍ പ്രകാശനം ചെയ്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കവി മാധവന്‍ പുറച്ചേരി നോവലിസ്റ്റ് സുറാബിന് 'പാസ്‌വേഡ്' വാര്‍ഷികപ്പതിപ്പ് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

മലയാളവിഭാഗം പ്ലസ്ടു വിദ്യാര്‍ത്ഥി ബി ശരത് രാഘവന്റെ ഇംഗ്ലീഷ് കവിതാസമാഹാരമായ 'ദ ലാസ്റ്റ് പെറ്റലി' ന്റെ പ്രകാശനവും ഇതേ ചടങ്ങില്‍ നടന്നു. 'ദ ലാസ്റ്റ് പെറ്റല്‍' കെ വി വിജയന്‍ മാസ്റ്റര്‍ അമല്‍ റോയിക്ക് നല്‍കി പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീധരന്‍ മുണ്ടോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ മൊയ്തീന്‍ കുട്ടി ഹാജി മുഖ്യാതിഥിയായിരുന്നു.

2008ലാണ് പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഐ ഷണ്മുഖദാസ് 'റീല്‍' എന്ന പേരില്‍ ആദ്യ പുസ്തകം പ്രകാശനം ചെയ്ത് മാസികാപ്രസിദ്ധീകരണത്തിന് തുടക്കമിട്ടത്. ഇത് ഇന്നും തുടര്‍ന്നുവരികയാണെന്നും രണ്ട് വര്‍ഷത്തിലൊരിക്കല്‍ വാര്‍ഷികപതിപ്പ് പുറത്തിറക്കാറുണ്ടെന്നും സ്റ്റാഫ് എഡിറ്റര്‍ രതീഷ് പിലിക്കോട് പറഞ്ഞു. റീല്‍, ഉറവ്, പയമ, അക്ഷരം എന്നീ പേരുകളിലാണ് ഇതിനു മുമ്പ് വാര്‍ഷികപതിപ്പ് പുറത്തിറക്കിയിട്ടുള്ളത്.


ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പൊതുപരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്ന ശരത്തിന്റെ ജീവിതം ദുരന്തങ്ങളുടെ ഒരു വലിയ ഓര്‍മ്മകളാണ്. ഹൈസ്‌കൂള്‍ പഠനകാലത്ത് അപകടത്തില്‍പെട്ട് പ്രിയ സുഹൃത്തിന്റെ മരണവും തന്റെ ഇടതുകാല്‍ മുറിച്ചു മാറ്റപ്പെടുകയും ചെയ്തപ്പോള്‍ ജീവിതം അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളും തന്റെ പിതാവുമാണെന്ന് ശരത്ത് പറഞ്ഞു. ശരത്തിന്റെ മുഴുവന്‍ കവിതകളും ശേഖരിച്ച് ഒരു കൊച്ചു പുസ്തകമാക്കിയാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ അവതാരിക സാഹിത്യനിരൂപകന്‍ ഇ പി രാജഗോപാലനും കവിതാ വായന എ വി സന്തോഷ്‌കുമാറും നിര്‍വ്വഹിച്ചു.

പ്രിന്‍സിപ്പല്‍ എം മോഹനന്‍ നായര്‍ സ്വാഗതം പറഞ്ഞു.  സ്റ്റാഫ് എഡിറ്റര്‍ രതീഷ് പിലിക്കോട് പുസ്തക പരിചയം നടത്തി. വിനോദ് കുമാര്‍ പെരുമ്പള, മുഹമ്മദ് കുഞ്ഞി കടവത്ത്, സുലൈമാന്‍ ബാദുഷ, എം ബാലഗോപാലന്‍, കെ വി മണികണ്ഠദാസ്, കെ വി രഘുനാഥന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റുഡന്റ് എഡിറ്റര്‍ എ അനഘ നന്ദി പറഞ്ഞു.
'പാസ്‌വേഡും' 'ദ ലാസ്റ്റ് പെറ്റലും' പ്രകാശനം ചെയ്തു

'പാസ്‌വേഡും' 'ദ ലാസ്റ്റ് പെറ്റലും' പ്രകാശനം ചെയ്തു



Keywords:  Book-release, chattanchal, school, kasaragod, poet, Student,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia