city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണ സംവിധാനത്തോടെ 28ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും; ഓഫീസിന്റെ പണി തിങ്കളാഴ്ച തുടങ്ങും, ഫണ്ട് നല്‍കുമെന്നും എം പി

കാസര്‍കോട്: (www.kasargodvartha.com 11/02/2017) കാസര്‍കോട്ട് അനുവദിച്ച പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണ സംവിധാനത്തോടെ 28ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഓഫീസിന്റെ പണി തിങ്കളാഴ്ച തുടങ്ങുമെന്നും പി കരുണാരകരന്‍ എം പി പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുന്നതിനുള്ള സൗകര്യം പരിശോധിക്കാന്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ എം പി മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം അറിയിച്ചത്.

ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് സേവാകേന്ദ്രം തുടങ്ങുക. ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസറേയും മുഖ്യ പാസ്‌പോര്‍ട്ട് ഓഫീസറേയും അറിയിച്ചിട്ടുണ്ട്. ടോയ്‌ലറ്റ് സൗകര്യത്തോടെയുള്ള സംവിധാനമാണ് ഒരുക്കുക. ആവശ്യമെങ്കില്‍ പോസ്റ്റ് ഓഫീസ് ജീവനാക്കാര്‍ക്കുള്ള ടോയ്‌ലറ്റും അനുബന്ധ സൗകര്യങ്ങളും വിട്ടു കൊടുക്കുമെന്ന് പോസ്റ്റല്‍ സൂപ്രണ്ട് കേശവന്‍ അറിയിച്ചു.

പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണ സംവിധാനത്തോടെ 28ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും; ഓഫീസിന്റെ പണി തിങ്കളാഴ്ച തുടങ്ങും, ഫണ്ട് നല്‍കുമെന്നും എം പി

വിപുലമായ സൗകര്യത്തോടെ സേവാകേന്ദ്രത്തിന് പുതിയ കെട്ടിടം പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള പോസ്റ്റുമാസ്റ്ററുടെ ക്വാട്ടേഴ്‌സില്‍ ഭാവിയില്‍ ആരംഭിക്കാന്‍ കഴിയും. ഇതിന് ഫണ്ട് ആവശ്യമുണ്ടെങ്കില്‍ എം പി ഫണ്ടില്‍ നിന്നും നല്‍കുമെന്നും പി കരുണാകരന്‍ അറിയിച്ചു.

പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണ സംവിധാനത്തോടെ 28ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും; ഓഫീസിന്റെ പണി തിങ്കളാഴ്ച തുടങ്ങും, ഫണ്ട് നല്‍കുമെന്നും എം പി

ആര്‍ എം എസ് വിഭാഗം റയില്‍വേ സ്റ്റേഷനിലേക്കോ തൊട്ടടുത്തുള്ള ഏതെങ്കിലും കെട്ടിടത്തിലേക്കോ മാറ്റിയാല്‍ കൂടുതല്‍ സൗകര്യം ലഭിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള പരിശോധനകളും നടത്തുന്നുണ്ട്. പോസ്റ്റ് മാസ്റ്ററുടെ ക്വാട്ടേഴ്‌സ് നവീകരിക്കുന്നതിന് എഞ്ചീനീയര്‍മാരുടെ പരിശോധനയും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണ സംവിധാനത്തോടെ 28ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും; ഓഫീസിന്റെ പണി തിങ്കളാഴ്ച തുടങ്ങും, ഫണ്ട് നല്‍കുമെന്നും എം പി

പൂര്‍ണ്ണമായ സംവിധാനത്തോടെയായിരിക്കും പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വരുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും എം പി പറഞ്ഞു. സിപിഎം നേതാവ് ടി എം എ കരീമും എം പിക്കൊപ്പമുണ്ടായിരുന്നു.
പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണമായ സംവിധാനത്തോടെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തളങ്കര ബ്രാഞ്ച് സെക്രട്ടറി പി എം എ റഹ് മാന്‍ തളങ്കര, ജി എച്ച് എം പ്രവര്‍ത്തകരായ ബുര്‍ഹാന്‍ തളങ്കര, അമീന്‍ അടുക്കത്ത് ബയല്‍ എന്നിവരും എം പിയെ കണ്ട് ജനങ്ങളുടെ ആശങ്ക അറിയിച്ചു.

Keywords: Kasaragod, Post Office, Passport, P.Karunakaran MP, CPM, Fund, Railway Station, Facilities, Toilet, Quarters, Social Media, Engineers, Passport seva kendra office work will be started on monday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia