city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ഉദ്ഘാടനം നാടിന്റെ ആഘോഷമായി; ആഹ്ലാദാരവത്തില്‍ മുങ്ങി കാസര്‍കോട്

കാസര്‍കോട്: (www.kasargodvartha.com 01.04.2017) പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം നാടിന്റെ ആഘോഷമായി. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം യാഥാര്‍ത്ഥ്യമായത്. സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. കാസര്‍കോട് വ്യാപാര ഭവനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ കാസര്‍കോട് എം പി പി. കരുണാകരന്‍ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു.

കെ.കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി.ബഷീര്‍, നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എച്ച്.കുഞ്ഞമ്പു, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എഡിഎം കെ.അംബുജാക്ഷന്‍, പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ തോമസ് ലൂര്‍ദ്‌രാജ്, മേഖലാ പാസ്‌പോര്‍ട്ട് ഓഫിസര്‍ കെ.പി.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ഉദ്ഘാടനം നാടിന്റെ ആഘോഷമായി;  ആഹ്ലാദാരവത്തില്‍ മുങ്ങി കാസര്‍കോട്

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പൂര്‍ണണതോതില്‍ എത്രയും വേഗം പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. സേവാ കേന്ദ്രം കാസര്‍കോട്ട് ആരംഭിക്കുന്നതിന് പരിശ്രമങ്ങള്‍ നടത്തിയ എം പി പി കരുണാകരനെ എന്‍ എ നെല്ലിക്കുന്നും പാസ്‌പോര്‍ട്ട് ഓഫീസറും അഭിനന്ദിച്ചു. ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തോടെ പയ്യന്നൂരിലേതു പോലെ കാസര്‍കോട്ടും പൂര്‍ണ്ണമായ രീതിയില്‍ സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ പി മധുസൂനന്‍ പറഞ്ഞു. അതുവരെ ദിവസം 50 അപേക്ഷകള്‍ മാത്രമായിരിക്കും കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ കൈകാര്യം ചെയ്യുക.

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ഉദ്ഘാടനം നാടിന്റെ ആഘോഷമായി;  ആഹ്ലാദാരവത്തില്‍ മുങ്ങി കാസര്‍കോട്


പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ഉദ്ഘാടനം നാടിന്റെ ആഘോഷമായി;  ആഹ്ലാദാരവത്തില്‍ മുങ്ങി കാസര്‍കോട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Passport, Inauguration, P.Karunakaran-MP, N.A.Nellikunnu, K.Kunhiraman MLA, Passport Seva Kendra, Applications, Passport Seva Kendra inaugurated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia