'പാസ്പോര്‍ട്ട് സേവാകേന്ദ്രം കാഞ്ഞങ്ങാട്ടനുവദിക്കണം'
Apr 6, 2012, 11:00 IST

കാഞ്ഞങ്ങാട് : സംസ്ഥാനത്ത് പുതുതായി അനുവദിച്ച പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളിലൊന്ന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് അനുവദിക്കണമെന്ന് ഫ്രൈഡെ ക്ളബ് സെക്രട്ടറി ടി.മുഹമ്മദ്അസ്ലം കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനും, പ്രവാസികാര്യമന്ത്രാലയത്തിനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങല്‍ ഇനി സേവാകേന്ദ്രങ്ങള്‍ വഴിയാണ് നിര്‍വ്വഹിക്കേണ്ടത്. മറ്റു ജില്ലകളില്‍ ഒന്നിലധികം സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ അപേക്ഷകരുള്ള കാസര്‍കോട് ജില്ല അവഗണിക്കപ്പെടുകയാണെന്ന്നിവേദനത്തില്‍ ചൂണ്ടികാട്ടി.
Keywords: Passport, Office, Kasaragod