പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: കാസര്‍കോടിന് വിവേചനം
Apr 14, 2012, 20:03 IST
കാസര്‍കോട്: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചപ്പോള്‍ ജില്ലക്ക് ഒരെണ്ണംപോലുമില്ല. ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് കാസര്‍കോട്.
പ്രായമായവരും കൈക്കുഞ്ഞുങ്ങളും മണിക്കൂറുകളോളം യാത്ര ചെയ്തുവേണം നിലവിലുള്ള പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലത്തെി പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍. അതുകൊണ്ടുതന്നെ ജില്ലയിലെ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ ദുരിതത്തിലുമായി.

നേരത്തെ, നേരിട്ട് പാസ്‌പോര്‍ട്ട് ഓഫിസില്‍ ചെല്ലാതെ ഏജന്റുമാര്‍ വഴി ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. അത് ഒഴിവാക്കി ടാറ്റക്ക് നടത്തിപ്പ് ചുമതല നല്‍കുകയാണ് ചെയ്തത്. എന്നാല്‍, ഇന്ന് അപ്പോയിന്‍മെന്റ് എടുത്ത് പയ്യന്നൂരോ കോഴിക്കോട്ടോ ഉള്ള സേവാകേന്ദ്രങ്ങളിലേക്ക് പോകേണ്ട ഗതികേടിലാണ് ജില്ലയിലെ അപേക്ഷകര്‍. ജില്ലയോട് കാണിക്കുന്ന വിവേചനങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.
നിയമസഭയില്‍ ആവശ്യമുന്നയിച്ച് തിരിച്ചുവരുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാലയിട്ട് സ്വീകരിക്കുന്ന വിഡ്ഢികളല്ല പൊതുജനമെന്ന് ജനപ്രതിനിധികള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും, ജില്ലയില്‍ രണ്ട് സേവാകേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാംഗം ശഫീഖ് നസ്‌റുല്ല, അബ്ദുല്ലത്തീഫ് കുമ്പള, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, സാലിക് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാംഗം ശഫീഖ് നസ്‌റുല്ല, അബ്ദുല്ലത്തീഫ് കുമ്പള, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, സാലിക് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Passport, Office, Solidarity, Kasaragod