city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെയിനില്‍ യാത്രക്കാരെ ശല്യപ്പെടുത്തി; പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം

ട്രെയിനില്‍ യാത്രക്കാരെ ശല്യപ്പെടുത്തി; പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം
കാസര്‍കോട്: ട്രെയിനില്‍ യാത്രക്കാരെ ശല്യപ്പെടുത്തി. പോലീസില്‍ പരാതിപറഞ്ഞിട്ടും നടപടിയെടുക്കാത്തതിനാല്‍ റെയില്‍വെ സ്റ്റേഷനില്‍ ഏറെ നേരം യാത്രക്കാര്‍ ബഹളം വെച്ചു. ശനിയാഴ്ച രാത്രി കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലാണ് അര മണിക്കൂറോളം പോലീസും, ട്രെയിന്‍ യാത്രക്കാരും തമ്മില്‍ ബഹളമുണ്ടായത്. ഒടുവില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ബഹളം കെട്ടടങ്ങിയത്.

തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോകമാന്യ തിലക് എക്‌സ്പ്രസിലാണ് യാത്രക്കാരെ ഒരു സംഘം ശല്യപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്ത കുഡ്‌ലു സ്വദേശി സുധീഷി(27)ന് മര്‍ദനമേറ്റു.

കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ സംഘം സീറ്റിലിരുന്ന് പരസ്യമായി മദ്യപിക്കുകയും ഉച്ചത്തില്‍ അസഭ്യം വിളിക്കുകയും ചെയ്തു. പ്രായമായ ഒരു യാത്രക്കാരനെ വലിച്ച് താഴെ ഇരുത്തുകയും ചെയ്തതായും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരോട് സംഘം മോശമായി സംസാരിക്കുകയും ചിലരെ പാട്ടുപാടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവത്രെ. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ മര്‍ദിച്ചതെന്ന് സുധീഷ് പറഞ്ഞു.

സംഭവം സംബന്ധിച്ച് കാസര്‍കോട് റെയില്‍വെ പോലീസില്‍ വിവരമറിയിച്ചെങ്കിലും അവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് ടൗണ്‍ പോലീസില്‍ വിവരമറിയിച്ചത്. ടൗണ്‍ സ്റ്റേഷനില്‍ നിന്ന് എ.എസ്.ഐ ആന്റണിയുടെ നേതൃത്വത്തില്‍ ഏതാനും പോലീസുകാര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി മര്‍ദ്ദനമേറ്റ സുധീഷില്‍ നിന്ന് വിവരങ്ങള്‍ ആരായും ചെയ്തു.

എന്നാല്‍ ഏതു ബോഗിയിലാണ് ശല്യപ്പെടുത്തലുണ്ടായത്, ആരാണ് ശല്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് പോലീസുകാര്‍ തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍രോഷകുലരാവുകയും റെയില്‍വെ സ്റ്റേഷന്‍ നിറയെ ആളുകള്‍ സംഘടിക്കുകയും ചെയ്തു. ഇതിനിടയില്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. ഒടുവില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കാമെന്ന പോലീസുകാരുടെ ഉറപ്പിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പിരിഞ്ഞുപോയത്. കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ കെ.എം. അബ്ദുര്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ളവര്‍ യാത്രക്കാരെ ശാന്തരാക്കാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയിരുന്നു.

ട്രെയിനില്‍ കുഴപ്പമുണ്ടാക്കിയത് പട്ടാളക്കാരാണെന്ന് സൂചനയുണ്ട്. അതിനാലാണ് പോലീസുകാര്‍ നടപടിയെടുക്കാന്‍ കൂട്ടാക്കാതിരുന്നതെന്ന് ആരോപണമുയര്‍ന്നു.

Keywords: Train, Passengers, Disturb, Police, Not take, Legal action, Protest, Assault, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia