ബസില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് യാത്രക്കാര്‍ക്ക് ഷോക്കേറ്റു
Jul 28, 2012, 17:46 IST

നീലേശ്വരം: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര് ടി സി ബസിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് യാത്രക്കാര്‍ക്ക് ഷോക്കേറ്റു. പയ്യന്നൂരില്‍ നിന്ന് ചീമേനി വഴി നീലേശ്വരത്തേക്ക് വരികയായിരുന്ന കെ എസ് ആര് ടി സി ബസിനു മുകളിലാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വൈദ്യുതാഘാതമേറ്റെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പലഭാഗങ്ങളിലും പൊട്ടി വീഴാറായ വൈദ്യുതി കമ്പികള്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. മലയോര പ്രദേശങ്ങളില്‍ വെള്ളരിക്കുണ്ട്, പരപ്പ, ചിറ്റാരിക്കാല്‍, കാലിച്ചാനടുക്കം ഭാഗങ്ങളില്‍ റോഡരികില്‍ പൊട്ടിവീഴാറായ വൈദ്യുതി കമ്പികളുണ്ട്. ആളുകള്‍ ബസ് കാത്ത് നില്ക്കുന്ന സ്ഥലങ്ങളില്‍ പോലും അപകട ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചെറിയൊരു കാറ്റടിച്ചാല്‍ പോലും പൊട്ടി വീഴുന്ന തരത്തിലാണ് പല വൈദ്യുതി കമ്പികളുടെയും സ്ഥിതി.
Keywords: Nileshwaram, Kasaragod, KSRTC Bus, Injured, Electric Line