city-gold-ad-for-blogger

Complaint | സർവീസ് റോഡ് തുറന്നിട്ടും ദുരിതം ഒഴിയാതെ യാത്രക്കാർ; കെഎസ്ആർടിസി ബസുകൾ ദേശീയപാതയിൽ തന്നെ

Passengers Continue to Suffer Despite Service Road Reopening; KSRTC Buses Still on National Highway
Photo: Arranged

● അധിക യാത്രാ ചെലവ് തുടരുന്നു. 
● ഓട്ടോറിക്ഷകളെ ആശ്രയിച്ചായിരുന്നു പലരും യാത്ര ചെയ്തിരുന്നത്. 
● പരാതി നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാർ.

മൊഗ്രാൽ: (KasargodVartha) 22 ദിവസങ്ങൾക്ക് ശേഷം മൊഗ്രാലിൽ അടച്ചിട്ട സർവീസ് റോഡ് തുറന്നുവെങ്കിലും കെഎസ്ആർടിസി ബസ്സുകൾ സർവീസ് റോഡിൽ ഇറങ്ങാതെ ദേശീയപാതയിലൂടെ തന്നെ ഓടുന്നതായി പരാതി. ഇത് യാത്രക്കാർക്ക് ദുരിതത്തിന് കാരണമാകുന്നു.

അറ്റകുറ്റപ്പണികളുടെ പേരിൽ കഴിഞ്ഞ 22 ദിവസമായി മൊഗ്രാൽ ടൗൺ സർവീസ് റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഇതുമായി ബന്ധപ്പെട്ട് കുമ്പള യു എൽ സി സി അധികൃതരുമായി ചർച്ച നടത്തുകയും റോഡ് താൽക്കാലികമായി ഇന്ന് തുറന്നുകൊടുക്കുകയും ചെയ്തു. എന്നാൽ കെഎസ്ആർടിസി ബസുകൾ ഈ വഴി ഓടാത്തത് യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ 22 ദിവസമായി യാത്രക്കാർ പൊരിവെയിലത്ത് പെറുവാഡ്, കൊപ്പളം ബസ്റ്റോപ്പുകളിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലായിരുന്നു. ഓട്ടോറിക്ഷകളെ ആശ്രയിച്ചായിരുന്നു പലരും യാത്ര ചെയ്തിരുന്നത്. ഇത് യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇതിനൊരു അറുതി വരുമെന്ന് കരുതിയെങ്കിലും ബസുകൾ സർവീസ് റോഡിലൂടെ ഓടാത്തത് യാത്രക്കാർക്ക് വീണ്ടും ദുരിതമായിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാൻ യാത്രക്കാർ ഒരുങ്ങുകയാണ്. ഇതിനിടെ ഇന്ന് മെക് 7 അംഗങ്ങൾ ബസ്സുകളെ സർവീസ് റോഡ് വഴി തിരിച്ചുവിടാൻ ശ്രമം നടത്തുന്നുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും  അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Despite the reopening of the Mogral service road after 22 days of maintenance, KSRTC buses continue to operate on the national highway, causing ongoing hardship for passengers at Peruad and Koppalam bus stops who face prolonged waits and extra travel costs. Passengers are planning to file a complaint with authorities.

#KSRTC #Mogral #ServiceRoad #PassengerIssues #KeralaTransport #PublicTransport

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia