കാര്‍ തടഞ്ഞ് യാത്രക്കാരനെ മര്‍ദിച്ചു; വിവരമറിഞ്ഞെത്തിയ പോലീസിന് നേരെയും അക്രമം
Mar 22, 2017, 10:30 IST
കുമ്പള: (www.kasargodvartha.com 22/03/2017) മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് യാത്രക്കാരനെ മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരെയും അക്രമം നടത്തി. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
കാസര്‍കോട് പഴയചൂരിയില്‍ മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് മൊഗ്രാല്‍ പൂത്തൂരില്‍ വാഹനങ്ങള്‍ തടയുകയായിരുന്ന സംഘം ഹര്‍ത്താല്‍ അവസാനിക്കാറായ സമയത്ത് എത്തിയ റിറ്റ്‌സ് കാര്‍ തടയുകയും യാത്രക്കാരനെ വലിച്ചിറക്കി മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം കാര്‍ മൊഗ്രാല്‍ പുത്തൂര്‍ പാലത്തിന് സമീപത്തെ കൊക്കയിലേക്ക് തള്ളി.
വിവരമറിഞ്ഞെത്തിയ കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെയും ഹര്‍ത്താലനുകൂലികള്‍ അക്രമമഴിച്ചുവിട്ടു. ഇതോടെ പോലീസ് ലാത്തിവീശി കുഴപ്പക്കാരെ വിരട്ടിയോടിക്കുകയായിരുന്നു.
മര്‍ദനമേറ്റ് അവശനിലയിലായ കാര്‍ യാത്രക്കാരനെ ആദ്യം കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. അക്രമം നടത്തുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mogral Puthur, Kumbala, Kasaragod, Assault, Murder, Vehicles, Car, Police, Case, Investigation, Custody, Passengers and police assaulted.