city-gold-ad-for-blogger

കയറും മുമ്പേ ബസ്‌വിട്ടു; റോഡിലേക്ക് തെറിച്ചു വീണ് വൃദ്ധയ്ക്ക് പരിക്ക്

കയറും മുമ്പേ ബസ്‌വിട്ടു; റോഡിലേക്ക് തെറിച്ചു വീണ് വൃദ്ധയ്ക്ക് പരിക്ക്
ചെറുവത്തൂര്‍: കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ബസ് തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. ബുധനാഴ്ച വൈകിട്ട് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പരിക്കേറ്റ വടക്കേ കൊവ്വലിലെ ആഇശയെ (70) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യന്നൂരില്‍ നിന്ന് ചീമേനിയിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് കയറാന്‍ ശ്രമിക്കുമ്പോഴാണ് ആഇശ തെറിച്ചു വീണത്. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ ബസ് തടയുകയും ക്ലീനറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഒടുവില്‍ ചന്തേര പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

Keywords: Crone , Splash , Bus, Road, Injured, Cheruvathur, Trikaripur, Busstand, Employees,Chandera, Police, Kasaragod, Passenger injured who fell down from bus

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia