തീവണ്ടിയില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ പോലീസ് ആശുപത്രിയിലെത്തിച്ചു
Mar 25, 2013, 18:14 IST
കാസര്‍കോട്: തീവണ്ടി യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ പോലീസ് ആശുപത്രിയിലെത്തിച്ചു. തളിപ്പറമ്പ് സ്വദേശിയും വിമുക്ത ഭടനുമായ സുകുമാരനാണ്(60) തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണത്.
മംഗലാപുരത്തേക്ക് ഹോട്ടല്‍ ആവശ്യത്തിന് വേണ്ടി സാധനങ്ങള്‍ വാങ്ങാനായി പോവുകയായിരുന്നു സുകുമാരന്‍. വണ്ടി കാഞ്ഞങ്ങാട് വിട്ട ശേഷമാണ് സുകുമാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാസര്‍കോട്ടെത്തുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ പോലീസ് സുകുമാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു.

Keywords: Passenger, Train, Railway police, Hospital, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News