city-gold-ad-for-blogger

നെല്ലിക്കട്ടയില്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്ത കേസില്‍ പാര്‍ട്ടി അനുഭാവിയടക്കം 4 പേര്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് സി സി ടി വിയില്‍

ബദിയടുക്ക: (www.kasargodvartha.com 11/10/2016) ബദിയടുക്ക നെല്ലിക്കട്ടയിലെ മുസ്ലിം ലീഗ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ മുസ്ലിം ലീഗ് അനുഭാവിയടക്കം നാല് യുവാക്കള്‍ പിടിയില്‍. പ്രതികളെ പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞത് ടൗണിലെ ചില സ്ഥാപനങ്ങളിലെ സി സി ടി വി ക്യാമറയില്‍ ഇവര്‍ കുടുങ്ങിയതിനെതുടര്‍ന്നാണ്. നെല്ലിക്കട്ട സ്വദേശികളായ മുഹമ്മദ് ആസിഫ് (22), ഷംസീര്‍ (19), ഇര്‍ഷാദ് (19), എതിര്‍തോട്ടെ സഹദ് (20) എന്നിവരെയാണ് ബദിയടുക്ക എസ് ഐ എ ദാമോദരനും സംഘവും അറസ്റ്റുചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് നെല്ലിക്ക ടൗണിലെ മുസ്ലിം ലീഗ് മൂന്നാം വാര്‍ഡ് കമ്മിറ്റി ആസ്ഥാനമായ പി ബി അബൂബക്കര്‍ ഹാജി സ്മാരക മന്ദിരത്തിലെ കൊടിമരവും ഫര്‍ണിച്ചറുകളും തകര്‍ത്തത്. സംഭവത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് പ്രതികളെ സി സി ടി വി ക്യാമറകളിലെ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.

നെല്ലിക്കട്ടയില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്നിരുന്നു. ഇതിന് ശേഷം ഇവിടെ സമാധാനം നിലനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതികള്‍ ബോധപൂര്‍വം മുസ്ലിം ലീഗ് ഓഫീസ് തകര്‍ത്ത് സംഘര്‍ഷത്തിന് ശ്രമിച്ചത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഇവരുടെ അക്രമണം. പ്രതികളില്‍ ആര്‍ക്കും മുസ്ലിം ലീഗുമായി ബന്ധമില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.

ആസിഫ് മാത്രമാണ് മുസ്ലിം ലീഗിന്റെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നത്. മറ്റുള്ളവരാകട്ടെ ഒരുപരിപാടിയിലും സംബന്ധിച്ചിരുന്നില്ല. അക്രമത്തിന് പിന്നില്‍ കഞ്ചാവ് സംഘമാണ്, പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വം പറയുന്നു. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ മാസ്തികുണ്ടില്‍ ഇമാമിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളാണ്. ഒരാള്‍ അതൃക്കുഴിയില്‍ സി പി എം ഓഫീസ് തകര്‍ത്തകേസിലും മറ്റൊരു യുവാവ് കഞ്ചാവ് കേസിലും പ്രതിയാണ്.
നെല്ലിക്കട്ടയില്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്ത കേസില്‍ പാര്‍ട്ടി അനുഭാവിയടക്കം 4 പേര്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് സി സി ടി വിയില്‍

Keywords:  Badiyadukka, Kasaragod, Kerala, Muslim-league, Office, Party Office, League Office, Attack, Party office attacked; 4 arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia