ജില്ലാ കമ്മിറ്റിയിലെ വിവാദം: മുസ്ലിം ലീഗ് അന്വേഷണ കമ്മീഷനെ വെച്ചു
Nov 1, 2014, 16:26 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2014) മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിലുണ്ടായിട്ടുള്ള വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ചു. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, ജില്ലാ ജന. സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ജില്ലാ ഭാരവാഹി ഷംസുദ്ദീന്‍ ഹാജി തൃക്കരിപ്പൂര്‍ എന്നിവരടങ്ങുന്ന കമ്മീഷനെയാണ് വിവാദത്തെ കുറിച്ച് അന്വേഷിക്കാനായി വെച്ചത്.
ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ലീഗിന്റെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനും പ്രശ്‌നം വഷളാകാതിരിക്കാനും എല്ലാവരും സംയമനം പാലിക്കണമെന്നും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്നുമാണ് ജില്ലാ കമ്മിറ്റിയിലുണ്ടായ വികാരം. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന അടിയന്തിര ഭാരവാഹികളുടെ യോഗത്തിലാണ് കമ്മീഷനെ വെക്കാന്‍ തീരുമാനിച്ചത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ചില നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചര്‍ച്ച ചെയ്യുന്നത് നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനമായി.
Also Read:
തട്ടിക്കൊണ്ടു പോയ 300 പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിച്ചതായി ബൊക്കോഹോറം തീവ്രവാദികള്‍
Keywords: Kasaragod, Kerala, Muslim-league, Committee, Party, Whatsapp, Facebook, Kasaragod Guest House,
Advertisement: