city-gold-ad-for-blogger

ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ചു; പാര്‍ട്ണര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.04.2014) ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി പാര്‍ട്ണറെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ മടിയനിലെ കെ.എച്ച്.എം ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി പാര്‍ട്ണര്‍ ചിത്താരിയിലെ റഫീഖി (34) നെയാണ് ഹൊസ്ദുര്‍ഗ് സി.ഐ സുരേഷ് അറസ്റ്റ് ചെയ്തത്.

വ്യാജ ഡോക്ടറാണെന്നറിഞ്ഞിട്ടും തന്‍വീര്‍ അഹമ്മദിനെ ആശുപത്രിയില്‍ നിയമിച്ചുവെന്നാണ് റഫീഖിനെതിരെയുള്ള കേസ്. ആറ് മാസക്കാലമാണ് വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദ് ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ചത്. തന്‍വീറിനെ പോലീസിന് ഇതു വരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒര്‍ത്തോ സര്‍ജന്‍ എന്ന വ്യാജേനയാണ് തന്‍വീര്‍ അഹമ്മദ് കെ.എച്ച്.എം ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ചിരുന്നത്.

തന്‍വീറിന്റെ ഭാര്യ കൊടുങ്ങല്ലൂര്‍ സ്വദേശിനി കെ.എം ഷാലിമയാണ് തന്‍വീര്‍ വ്യാജ ഡോക്ടര്‍ ആണെന്ന് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതി നല്‍കുന്നതിന് മുമ്പ് തന്‍വീറിന്റെ മര്‍ദനമേറ്റ് ഷാലിമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഷാലിമ പീഡനത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി തന്‍വീര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ചു; പാര്‍ട്ണര്‍ അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആണ്‍കുഞ്ഞിനുവേണ്ടി പെണ്‍കുട്ടിയെ ബലികൊടുത്ത യുവതി അറസ്റ്റില്‍

Keywords: Kasaragod, Hospital, Doctor, Partner, Arrest, Kanhangad, Hosdurg Police, Thanveer, Rafeeque, Wife, Complaint, Case, Partner arrested for recruiting Fake doctor in hospital   

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia