city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് വാര്‍ത്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍: നിങ്ങള്‍ക്കും പങ്കാളികളാകാം

കാസര്‍കോട്: (www.kasargodvartha.com 05.05.2016) സമൂഹത്തെ കാര്‍ന്നു തിന്നുന്ന കഞ്ചാവ് ഉള്‍പെടെയുള്ള ലഹരി ഉപയോഗത്തിനെതിരെ കാസര്‍കോട് വാര്‍ത്ത റീഡേഴ്‌സ് ക്ലബ്ബും (KVR CLUB) ടീം അമാസ്‌ക് സന്തോഷ് നഗറും വിവിധ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓണ്‍ലൈനില്‍ കഴിഞ്ഞ മാസം ക്യാമ്പയിന്റെ ആദ്യഘട്ടം നടന്നിരുന്നു. രണ്ടാം ഘട്ടമായാണ് ഓട്ടോടാക്‌സി, ബസ്, ഡ്രൈവര്‍മാരേയും ജീവനക്കാരേയും ബോധവല്‍ക്കരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

ലഹരി വസ്തുക്കള്‍ കടത്തുന്ന വഴിയില്‍ തന്നെ തടയുക എന്നതാണ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍കരണം നടുത്തുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. അധികൃതരുടെ സഹായം തേടുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍ ക്യാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യുന്ന ലഘുലേഖയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ക്യാമ്പയ്‌നില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം.

ചെയ്യേണ്ടത്:
നിങ്ങളുടെ ക്ലബ്ബിന്റെയോ കൂട്ടായ്മയുടെയോ ആഭിമുഖ്യത്തില്‍ അതാത് പ്രദേശത്തെ ഓട്ടോറിക്ഷ-ടാക്‌സി സ്റ്റാന്‍ഡുകളിലോ ക്ലബ്‌ പരിസരങ്ങളിലോ പോതു ഇടങ്ങളിലോ ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ഇതിനാവശ്യമായ മെറ്റീരിയല്‍സ് കാസര്‍കോട് വാര്‍ത്ത നല്‍കുന്നതായിരിക്കും.

പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന ലഘുലേഖ വിതരണ ചടങ്ങിന്റെ ഫോട്ടോയും പങ്കെടുത്തവരുടെ വിവരങ്ങളും പ്രസിദ്ധീകരണത്തിനായി കാസര്‍കോട് വാര്‍ത്തയ്ക്ക് അയക്കുക (Email: kasaragodvartha@gmail.com) മറ്റു വിവരങ്ങള്‍ക്ക് വിളിക്കുക: 04994 230 554
കാസര്‍കോട് വാര്‍ത്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍: നിങ്ങള്‍ക്കും പങ്കാളികളാകാം

Keywords: Kasaragod, Campaign, Club, Bus, Driver, Say No to DRUGS, KVR CLUB, Amasc Santhosh Nagar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia