Alert | ശ്രദ്ധിക്കുക: മാര്‍ച്ച് 8 വരെ കാസര്‍കോട്ട് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അധികൃതർ

● കർണാടകയിൽ നിന്നുള്ള വൈദ്യുതി ലൈനിലെ തകരാറാണ് കാരണം.
● ഹെഗ്ഗുഞ്ചേ, വരാഹി 220 കെ.വി ലൈനിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
● 50 മെഗാവാട്ട് വൈദ്യുതിയിൽ 10 മെഗാവാട്ട് മാത്രമേ ലഭിക്കൂ.
● മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലാണ് നിയന്ത്രണം.
കാസര്‍കോട്: (KasargodVartha) കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ മാര്‍ച്ച് എട്ട് വരെ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കര്‍ണാടകയില്‍ നിന്നുള്ള വൈദ്യുതി വരവില്‍ കുറവുണ്ടാകുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഹെഗ്ഗുഞ്ചേ, വരാഹി 220 കെ.വി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ഇതുകാരണം കര്‍ണാടകയില്‍ നിന്നും ലഭിക്കേണ്ട 50 മെഗാവാട്ട് വൈദ്യുതിയില്‍ 10 മെഗാവാട്ട് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് കളമശ്ശേരി ഡെസ്പാച്ച് സെന്ററില്‍ നിന്നും അറിയിച്ചിട്ടുണ്ട്.
വൈദ്യുതിയുടെ കുറവ് മൂലം മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ ഭാഗികമായ നിയന്ത്രണം ഉണ്ടാകുമെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഈ വാർത്ത പങ്കുവെക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മടിക്കേണ്ട.
Partial power outage in Kasaragod district till March 8 due to maintenance work on the electricity line from Karnataka. Consumers are requested to cooperate.
#Kasaragod, #PowerCut, #Electricity, #Kerala, #Alert, #Maintenance