Fire | നിർത്തിയിട്ട കാര്‍ കത്തി നശിച്ചു
● സംഭവം കര്‍മ്മംതൊടിയിലെ തീയേറ്ററിന് സമീപം.
● ഷോർട് സർക്യൂട് ആണ് കാരണമെന്നാണ് സംശയം.
● അഗ്നിശമന സേന എത്തിയെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.
കുറ്റിക്കോൽ: (KasargodVartha) നിർത്തിയിട്ടുപോയ കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുറ്റിക്കോലിലെ അശോകന്റെ കെ എൽ 14 എഎ 1525 നമ്പർ വാഗൺ ആർ കാറാണ് കത്തി നശിച്ചത്. കര്‍മ്മംതൊടിയിലെ തീയേറ്ററിന് സമീപം കാർ നിര്‍ത്തിയിട്ട് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അശോകൻ.
കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് കാസർകോട് അഗ്നിശമന സേന എത്തിയെങ്കിലും കാർ പൂർണമായും കത്തിനശിച്ചിരുന്നു. ഷോർട് സർക്യൂടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം.
സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യൂ ഓഫീസര്‍ സണ്ണി മാനുവല്‍, ഫയര്‍ ആൻഡ് റസ്‌ക്യൂ ഓഫീസര്‍ വി രവീന്ദ്രന്‍, വിശാല്‍, അരുണ പി നായര്‍, ഹോംഗാര്‍ഡ് ഷിബു, രവീന്ദ്രന്‍, ഡ്രൈവര്‍ പ്രസീദ് എന്നിവരാണ് തീയണക്കാൻ രംഗത്തുണ്ടായിരുന്നത്. ആദൂർ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.
#carfire #kuttikool #kerala #accident #shortcircuit #firebrigade