പ്രിന്‍സിപ്പലിന്റെ പീഡനം; ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സ്‌കൂള്‍ അടച്ചിട്ടു
Nov 11, 2013, 18:22 IST
കാസര്‍കോട്: ജനറല്‍ ആശുപത്രിക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് (ജെ.പി.എച്ച്.എന്‍) ട്രെയിനിങ് സ്‌കൂളിലെ കുട്ടികളെ പ്രിന്‍സിപ്പല്‍ അകാരണമായി പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഇതേ തുടര്‍ന്ന് നഴ്‌സിങ് സ്‌കൂള്‍ അടച്ചിട്ടു.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കലക്ടർ പി.എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ അനുര്ഞജന ചര്‍ച്ച നടത്തും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 45 വിദ്യാര്‍ഥികളാണ് കാസര്‍കോട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് ട്രെയിനിങ് സ്‌കൂളില്‍ പഠിക്കുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിരന്തരമായി കുട്ടികളെ പീഡിപ്പിക്കുകയും ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയിലായിരുന്നു. അസുഖംവന്നാല്‍ കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാനോ അവധി അനുവദിക്കാനോ പ്രിന്‍സിപ്പല്‍ തയ്യാറാവുന്നില്ലെന്ന് കുട്ടികള്‍ പറയുന്നു.
ഒരു വിദ്യാര്‍ഥിനി ഛര്‍ദ്ദിയെ തുടര്‍ന്ന് അവശയായിരുന്നു. ഈ കുട്ടിക്ക് ചികില്‍സ വേണമെന്ന് മറ്റു കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ മുമ്പില്‍ വച്ച് ഒരു പ്രാവശ്യം ഛര്‍ദ്ദിച്ചാല്‍ മാത്രമേ ആശുപത്രിയില്‍ എത്തിക്കുകയുള്ളുവെന്നായിരുന്നുവത്രെ പ്രിന്‍സിപ്പലിന്റെ മറുപടി. പ്രാഥമികാവശ്യത്തിന് ഉച്ചയ്ക്ക് ശേഷം സമയംചോദിച്ചാല്‍ പ്രിന്‍സിപ്പല്‍ അനുവദിക്കാറില്ലെന്നും ഇതുമൂലം പല കുട്ടികളും മുത്രാശയ രോഗത്തിന് അടിമകളാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
സ്‌കൂളിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് ഞായറാഴ്ച പള്ളിയില്‍ പോകാന്‍ അനുവാദം നല്‍കുന്നില്ലെന്നും പരാതിയുണ്ട്. മുസ്ലിംകുട്ടികള്‍ക്ക് പെരുന്നാളിന് അവധി നല്‍കുമ്പോള്‍ നിങ്ങള്‍ ഇസ്്‌ലാമിക തീവ്രവാദികളായതുകൊണ്ടാണ് അവധി നല്‍കുന്നതെന്നുവരെ പ്രിന്‍സിപ്പള്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.
ജുവൈനല്‍ ഹോമില്‍ കൊണ്ടിട്ടതുപോലെയാണ് നിശ്ചിത യോഗ്യത മൂലം പ്രവേശനം ലഭിക്കുകയും അംഗീകൃത ഫീസ് അടച്ച് പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിനികളോട് അധികൃതര്‍ കാട്ടുന്നത്. നേരത്തെ ഇവിടെ പഠിച്ച കുട്ടികള്‍ക്കാര്‍ക്കും സ്ഥാപനത്തെകുറിച്ച് യാതൊരു പരാതിയും ഇല്ലാത്തതിനാലാണ് തങ്ങളുടെ മക്കളെ ഇവിടെ ചേര്‍ത്തതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇതുകൂടാതെ മുസ്ലിം കുട്ടികള്‍ക്ക് നിസ്‌കരിക്കുന്ന സ്ഥലത്ത് ടി.വി. കൊണ്ടുവെച്ച് തടസം സൃഷ്ടിച്ചതായും പരാതിയുണ്ട്. വിദ്യാര്‍ത്ഥിനികള്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന മുറി പൂട്ടിയിടുകയും ചെയ്തു.
വിജയദശമി ദിനത്തിലും കുട്ടികള്‍ക്ക് അവധി നല്‍കിയില്ല. കുട്ടികള്‍ക്ക് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ പോലും പ്രിന്‍സിപ്പല്‍ അനുവദിക്കാറില്ല. തിരുവനന്തപുരത്തേക്ക് പോകാനിറങ്ങിയ പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ ഉപരോധിച്ചതോടെയാണ് ആശുപത്രി പരിസരത്ത് സംഘര്‍ഷം ഉടലെടുത്തത്.
പിന്നീട് പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി നഴ്‌സിങ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ആരോപണത്തെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് നിന്ന് പ്രിന്‍സിപ്പല്‍ കോമളവല്ലിയെ കാസര്‍കോട്ടേക്ക് മാറ്റിയത്.
Related News:
ജെ.പി.എച്ച്.എന്‍. സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പട്ടിണിക്കിടുന്നു; പഴത്തൊലി തിന്നാന്‍ കല്‍പനയും
Keywords : Kasaragod, Hospital, Nurse, Kerala, Parents, Protest, Kerala, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.