city-gold-ad-for-blogger

പ്രതിയെ തേ­ടിവന്ന എസ്.ഐയെ മാതാപിതാക്കളും സഹോദരിമാരും തടഞ്ഞുനിര്‍ത്തി

പ്രതിയെ തേ­ടിവന്ന എസ്.ഐയെ മാതാപിതാക്കളും സഹോദരിമാരും തടഞ്ഞുനിര്‍ത്തി
രാജപുരം: ഒളിവില്‍ കഴിയുന്ന വധശ്രമക്കേസിലെ പ്രതിയെ പിടികൂടാന്‍ ചെന്ന രാജപുരം എസ്‌ഐ ഇ വി രവീന്ദ്രനെയും പോലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണനെയും തടഞ്ഞുനിര്‍ത്തി പ്രതിയുടെ മാതാപിതാക്കളും സഹോദരിമാരും ഭീഷണിപ്പെടുത്തി. എസ്‌ഐയെ തടഞ്ഞ ഈ സംഘം പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചു. തിങ്കളാഴ്ച രാത്രി കോളിച്ചാലിലാണ് സംഭവം. കോളിച്ചാല്‍ സ്വദേശി ശരത്തിനെ (24) പിടികൂടാനാണ് എസ് ഐയും സംഘവും വീട്ടിലെത്തിയത്.

വീടിനകത്ത് ഒളിച്ചിരുന്ന ശരത്ത് പോലീസിനെ കണ്ടപ്പോള്‍ വീടിന് പിറക് വശത്തുകൂടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ് ഐ യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ഇതിനിടയില്‍ ബഹളം വെച്ച് വീടിന് അകത്ത് നിന്നെത്തിയ ശരത്തിന്റെ അച്ഛന്‍ ശശിധരനും അമ്മയും രണ്ട് സഹോദരിമാരും ചേര്‍ന്ന് എസ് ഐയെ തടയുകയും ശ­ര­ത്തി­ന് ഓ­ടി ര­ക്ഷ­പ്പെ­ടാന്‍ സഹായിക്കുകയുമായിരുന്നു.

ബലപ്രയോഗത്തിനിടയില്‍ പരിക്കേറ്റ എസ് ഐ രവീന്ദ്രന്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിനെ തടഞ്ഞുനിര്‍ത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നതിന് ശരത്തിനും പിതാവ് ശശിധരനും അമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കുമെതിരെ രാജപുരം പോലീസ് കേസെടുത്തു.

ആഗസ്ത് 16ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം ഇന്നോവയില്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രതിരിച്ച നീലേശ്വരം കോയിത്തട്ടയിലെ സി വി ഉല്ലാസിനെയും മറ്റും കോളിച്ചാല്‍ ടൗണില്‍വെച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും മറ്റും പിടിച്ചുപറിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ശരത്ത്.

ഈ കേസില്‍ ശരത്ത് ഉള്‍­പെടെ നാലോളം പേരാണ് പ്രതികള്‍. ഇവര്‍ പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. കോളിച്ചാലിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് പാലിക്കാതെ വന്നപ്പോഴാണ് പ്രതികളെ കണ്ടെത്താന്‍ രാജപുരം എസ് ഐയുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. അതിനിടെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ശരത്തിന്റെ പിതാവ് ശശിധരന്‍(55), അമ്മ ശോഭ(44), ശശിധരന്റെ അമ്മ ശാരദകുട്ടിയമ്മ(70)എന്നിവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: SI, House raid, Accuse, Escape, Rajapuram, Murder attempt Case, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia