city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നില്‍ രക്ഷിതാക്കളെന്ന് വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 31/01/2015) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘ നൃത്തത്തില്‍ പങ്കെടുക്കാന്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി  സ്‌കൂളിലെ മത്സരാര്‍ത്ഥികള്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുട്ടികളുടെ രക്ഷിതാക്കളെന്ന് വെളിപ്പെടുത്തല്‍. ഇതിന് ഏതെങ്കിലും അധ്യാപകന്‍ കൂട്ടുനിന്നിരിക്കാമെന്നും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

സംഭവത്തില്‍ സ്‌കൂളിന് യാതൊരു ബന്ധവുമില്ലെന്നാണ് പ്രിന്‍സിപ്പള്‍ പ്രഭാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ജില്ലാ ഉപ ഡയറക്ടര്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതോടെ പോലീസ് കേസെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് സ്‌കൂളിന് യാതൊരു ബന്ധവുമില്ലെന്ന് പ്രിന്‍സിപ്പള്‍ സൂചിപ്പിക്കുന്നത്.

ചെറുവത്തൂര്‍ കാടങ്കോട് വെച്ച് നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടില്‍ കൂടുതല്‍ ഗ്രൂപ്പിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നതിന്റെ പേരില്‍ സംഘ നൃത്തം അവതരിപ്പിക്കുന്നത് ഡി.ഡി.ഇ. തടഞ്ഞതോടെ പ്രിന്‍സിപ്പാള്‍ കുട്ടികളോട് തിരിച്ചുപോകാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് യുവജനോത്സവ കണ്‍വീനറില്‍ നിന്നും സ്‌കോര്‍ഷീറ്റും മറ്റും വിവരാവകാശം വഴി സംഘടിപ്പിച്ചാണ് സംസ്ഥാന മത്സരത്തിനുള്ള ശ്രമങ്ങള്‍ രക്ഷിതാക്കള്‍ തുടങ്ങിയതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി വ്യാജരേഖ ഉണ്ടാക്കുന്നതില്‍ ഏതെങ്കിലും അധ്യാപകന് ബന്ധമുണ്ടെങ്കില്‍ കണ്ടെത്തേണ്ടത് പോലീസ് ആണെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വ്യാജരേഖ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഉള്‍പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നിന് പകരം സ്‌കൂളിനെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളാണ് നടത്തുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ പരാതി.

സംഭവത്തില്‍ കേസെടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപജയറക്ടര്‍ സി. രാഘവന്‍ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉടന്‍തന്നെ കേസെടുക്കുമെന്നാണ് വിവരം. സംസ്ഥാന മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി ലോകായുക്തയെ സമീപിച്ച സംഘനൃത്തത്തിന്റെ ടീം ലീഡര്‍ക്കെതിരെയും കുട്ടിക്ക് വേണ്ടി ഹര്‍ജി നല്‍കിയ കുട്ടിയുടെ പിതാവ് പ്രഭാകരനെതിരെയും മറ്റുമാണ് ഡി.ഡി.ഇ. എസ്.പിക്ക് പരാതി നല്‍കിയത്. എട്ട് പേരടങ്ങുന്ന കുട്ടികളാണ് സംഘനൃത്തം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിച്ചത്. ഇവരും നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. അതേസമയം വ്യാജരേഖ ഉണ്ടാക്കി ലോകായുക്തയെ സമീപിച്ച സംഭവത്തില്‍ ലോകായുക്തയും നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നില്‍ രക്ഷിതാക്കളെന്ന് വെളിപ്പെടുത്തല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
വ്യാജ അപ്പീല്‍ ഹാജരാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചു; ഉദുമ സ്‌കൂളിനെതിരെ അന്വേഷണം

Keywords:  Kasaragod, Kerala, Uduma, school, Fake Appeal, Photoshop, Uduma Govt. Higher Secondary School, Kozhikode, State School Kalolsavam.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia