പ്രകൃതിയെ തൊട്ടറിഞ്ഞ വേറിട്ട അനുഭവമായി പൂര്‍വ വിദ്യാര്‍ത്ഥികള്‍
May 15, 2017, 10:00 IST
ഉദുമ: (www.kasargodvartha.com 15.05.2017) പരവനടുക്കം ഗവര്‍ണമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1995 വര്‍ഷം പടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. പല ദേശങ്ങളിലും പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന പഴയ കൂട്ടുക്കാരെ മുഴുവന്‍ ഒരു കുടകീഴില്‍ നിര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാ - സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സംരക്ഷണ യാത്രകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഇവര്‍ നടത്തുന്നത്.
പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രകൃതിയെ തൊട്ടറിയാന്‍ പ്രകൃതി സൗഹാര്‍ദ യാത്ര സംഘടിപ്പിച്ചു, ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാമ്പത്തിക സഹായം നല്‍കാനുള്ള തയാറെടുപ്പ് നടത്തി വരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സമ്പര്‍ക്കം നടത്തി ആവശ്യമായ മേഖലകളില്‍ കൈയൊപ്പ് പതിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ഗ്രൂപ്പ് വ്യത്യസ്തമാകുകയാണ്. പ്രവര്‍ത്തനങ്ങള്‍ക്ക്് മധുസൂദനന്‍ അണിഞ്ഞ, വിനോദ് കുമാര്‍, വീണ, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Kasaragod, News, Old Student, School Meet, Paravanadukkam, Programme, Nature, Environment.