മൊഗ്രാല്‍ പുത്തൂര്‍ പറപ്പാടി മഖാം ഉറൂസ് 18ന് ആരംഭിക്കും
Apr 16, 2013, 13:37 IST
മൊഗ്രാല്‍ പുത്തൂര്‍: പ്രസിദ്ധമായ മൊഗ്രാല്‍ പുത്തൂര്‍ പറപ്പാടി മഖാം ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 18ന് ആരംഭിക്കുന്ന ഉറൂസ് 28ന് സമാപിക്കും. 18ന് വ്യാഴാഴ്ച കുമ്പോല്‍ കെ.എസ്.ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ താജുല്‍ ഉലമ അബ്ദുര്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ ഉദ്ഘാടനം ചെയ്യും. കെ.ആര്‍.ആള്‍വ കമ്പാര്‍ മുഖ്യാതിഥി ആയിരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍), കുമ്പോല്‍ കെ.എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, ശാഹുല്‍ ഹമീദ് ഫൈസി ചെറൂപ, ഉമ്പു തങ്ങള്‍ ആദൂര്‍, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.എ.മുഹമ്മദ് അസ്‌ലം ഫൈസി ബാഖവി കൊല്ലം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പി.കെ.മുഹമ്മദ് ബാത്തിഷ സഖാഫി കൊല്ലം, കല്ലാച്ചി ഉസ്താദ്, ജലാലുദ്ദീന്‍ അസ്ഹരി മലപ്പുറം, വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ഹാഫിസ് മുഹമ്മദ് സിയാദ് അല്‍ ഹസനി തിരുവനന്തപുരം, ഉസ്മാന്‍ സഅദി പട്ടോരി, സിദ്ദീഖ് മദനി, അബ്ബാസ് ഫൈസി പുത്തിഗെ, മുഹമ്മദ് ഹനീഫ് നിസാമി, അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അഹ്മദ് സഅദി, എന്‍.എം.ഉസ്മാന്‍ മുസ്ല്യാര്‍, സുലൈമാന്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കും. സമാപന സമ്മേളനം പണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.
ടി.കെ.എം.ബാവ മുസ്ല്യാര്‍, ത്വാഖ അഹ്മദ് മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉറൂസ് പരിപാടി ചരിത്രസംഭവമാക്കാന്‍ വിവിധ പരിപാടികളാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. പറപ്പാടി മഖാം കമ്മിറ്റിക്ക് കീഴില്‍ അനാഥ-അഗതി കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. രാത്രി ഉറൂസിനെത്തുന്നവര്‍ക്ക് കുമ്പള-കാസര്‍കോട് റൂട്ടുകളില്‍ ബസ് യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഹമീദ് പറപ്പാടി, എസ്.പി.സലാഹുദ്ദീന്, മാഹിന്‍ കുന്നില്‍, കെ.അബ്ദുല്ല കമ്പാര്‍, അഹ്മദ് ദേശാംകുളം, മുഹമ്മദ് ഹാജി മഠം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Mogral puthur, Press meet, Uroos, Kumbol-Thangal, Posot Thangal, Committee, kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.