Achievement | വികസനത്തിൽ മുന്നിൽ: പരപ്പ ബ്ലോക്കിന് വീണ്ടും ദേശീയതലത്തില്‍ അംഗീകാരം
● ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം.
● ജില്ലാ കളക്ടർ പരപ്പ ബ്ലോക്ക് അധികൃതരെ അഭിനന്ദിച്ചു.
● കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ആസ്പിറേഷനില്‍ ബ്ലോക്ക് പ്രോഗ്രാം.
പരപ്പ: (KasargodVartha) നീതി അയോഗ് ഇന്ന് പ്രഖ്യാപിച്ച ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം സെപ്റ്റംബര്‍ 2024 (Quarter) ലെ റാങ്കിംഗില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് പരപ്പ ബ്ലോക്കിന് ലഭിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റ വിവിധ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ പരപ്പ ബ്ലോക്കിനെയും, ഗ്രാമ പഞ്ചായത്തുകളെയും അതിന് പ്രവര്‍ത്തിച്ച ആരോഗ്യ വകുപ്പ് ഐ സി ഡി എസ്, വിദ്യാഭ്യാസം, കൃഷി, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ വകുപ്പ്,മൃഗസംരക്ഷണം, വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ്, ബാങ്കിംഗ്, ശുചിത്വ മിഷന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദാരിദ്ര ലഘൂകരണ പദ്ധതി, തുടങ്ങിയ വിവിധ വകുപ്പിന്റെ തലവന്മാരെയും ജീവനക്കാരെയും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അഭിനന്ദിച്ചു.
പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മിയേയും ഭരണസമിതിയെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ടി കെ രവി,പനത്തടി പ്രസിഡണ്ട് പ്രസന്ന പ്രസാദ് കള്ളാര്‍ പ്രസിഡന്റ് ടി കെ നാരായണന്‍ പി, കോടോം ബേളൂര്‍ പ്രസിഡന്റ് ശ്രീജ പി, ഈസ്റ്റ് എളേരി പ്രസിഡന്റ് ജോസഫ് മുത്തോലി,വെസ്റ്റ് എളേരി പ്രസിഡന്റ് ഗിരിജ മോഹനന്‍,ബളാല്‍ പ്രസിഡന്റ് രാജു കട്ടക്കയം, ഭരണാസമിതി എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും ജില്ലാ കളക്ടര്‍ പ്രത്യേകം അനുമോദിച്ചു. അസ്പിറേഷനല്‍ ബ്ലോക്ക് പരപ്പയുടെ ഫെല്ലോ അമൃതയെയും കലക്ടര്‍ അഭിനന്ദിച്ചു.
2023 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ആസ്പിറേഷനില്‍ ബ്ലോക്ക് പ്രോഗ്രാം. ഇന്ത്യയിലെ 500 ബ്ലോക്കുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കേരളത്തില്‍ നിന്ന് ഒന്‍പത് ബ്ലോക്കുകള്‍ പരിപാടിയുടെ യുടെ ഭാഗമാണ്.ആരോഗ്യവും പോഷകവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളര്‍ച്ച ആണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. 2023 ഡിസംബര്‍ റാങ്കില്‍ സൗത്ത് സോണില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും, ജൂണ്‍ 2023 ക്വാര്‍ട്ടറില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ബ്ലോക്ക് കൈവരിച്ചിരുന്നു. കൂടാതെ അസ്പിറേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ മുന്‍നിര പരിപാടിയായ സമ്പൂര്‍ണത അഭയാനിലും സംസ്ഥാനത്തിന് മാതൃകയായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിരുന്നു.
നിലവില്‍ ഇരുപതിയഞ്ചോളേം ഇന്‍ഡിക്കേറ്ററുകള്‍ തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ പ്രോഗ്രസ്സ് നിലനിര്‍ത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും ഡിപ്പാര്‍ട്‌മെന്റുകളും അആജ യുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.സുസ്ഥിര വികസനത്തിനായുള്ള നിരവധി പദ്ധതികള്‍ ബ്ലോക്കില്‍ നടന്നു കൊണ്ടിരിക്കുന്നു. ഇതില്‍ പ്രധാനമായി ബ്ലോക്കിനു കീഴിലുള്ള എല്ലാ പഞ്ചായത്തുകളും ടി ബി മുക്തമായി പ്രഖ്യാപിക്കാനുള്ള ടി ബി മുക്ത ഭാരത്തിന്റെ ആക്ഷന്‍ പ്ലാനും കൃത്യമായി നടന്നു വരുന്നു. എല്ലാ മാസവും ജില്ലാ കളക്ടറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയുടെ അവലോകനം ബ്ലോക്കിന്റെ നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പരപ്പ ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും നേട്ടം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതികളും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് തലവന്മാരും ഒന്നിച്ച് കൈകോര്‍ത്തതോടെ ജില്ലയിലെ ഏക ആസ്പിരേഷനല്‍ ബ്ലോക്ക് ആയ പരപ്പ വീണ്ടും ദേശീയ ശ്രദ്ധ നേടി. നീതി ആയോഗിന്റെ ആസ്പിരിഡേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ സെപ്റ്റംബര്‍ പ്രമാസ റാങ്കിങ്ങില്‍ പരപ്പ ബ്ലോക്കിന് ദേശീയതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു നീതി ആയോഗ് ഇന്ന് പ്രഖ്യാപിച്ച ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാം റാങ്കിങ്ങില്‍ ആണ് ഈ നേട്ടം. നേട്ടം കൈവരിക്കാന്‍ പരിശ്രമിച്ച എല്ലാവരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു.