പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
Jun 15, 2012, 15:10 IST
![]() |
പരപ്പ ബ്ളോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
പരപ്പ: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്തും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സും വകുപ്പും നടത്തിയ വികസന സെമിനാര്‍ പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ടോമി പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജു കട്ടക്കയം, കെ.ജെ.വര്‍ക്കി, സുപ്രിയ അജിത്കുമാര്‍, സൗമ്യാ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് വശദീകരിച്ചു.
എഡിസി എം.ഖാലിദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.മോഹനകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Parappa block Panchayath, Seminar, Kasaragod