Disability Rights | ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത്; 186 പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കും

● പൂടങ്കല്ല് ബഡ്സ് സ്‌കൂളിലാണ് സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്.
● 15.87 ലക്ഷം രൂപയുടെ വിവിധ തരം ഉപകരണങ്ങളാണ് നല്‍കുന്നത്.
● ഗുണഭോക്താക്കള്‍ ബ്ലോക്ക് പരിധിയിലെ 7 ഗ്രാമ പഞ്ചായത്തിലുള്ളവര്‍.
പരപ്പ: (KasargodVartha) ബ്ലോക്ക് പഞ്ചായത്ത്, നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് വ്യാഴാഴ്ച (23/1/2025) പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കായി പൂടങ്കല്ല് ബഡ്സ് സ്‌കൂളില്‍ നടത്തിയ സ്‌ക്രീനിംഗ് ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 186 പേര്‍ക്കാണ് സഹായം ലഭിക്കുക.
വീല്‍ ചെയറുകള്‍, മോട്ടറൈസ്ഡ് ട്രൈ സൈക്കിള്‍, ശ്രവണ സഹായികള്‍, വിവിധ തരം ക്രച്ചസുകള്‍, വോക്കിങ് സ്റ്റിക്ക് കള്‍, റോളറ്റര്‍കള്‍, കൃത്രിമ കാലുകള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ ആണ് ഈ പരിപാടിയില്‍വെച്ച് ലഭ്യമാക്കുക.
ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജില്ലാ ഭരണകൂടം, സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 15.87 ലക്ഷം രൂപയുടെ വിവിധ തരം ഉപകരണങ്ങളാണ് വിതരണം ചെയ്യുക.
'ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഇത്ര വലിയ തോതില്‍ ക്യാമ്പ് നടത്തി ആവശ്യനുസരണം ഉള്ള ഉപകരണങ്ങള്‍ ഭിന്നശേഷി സഹോദരങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ ജനപക്ഷ വികസന നിലപാടിന്റെ ഭാഗമാണ്,' പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു.
നീതി ആയോഗിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 500 ബ്ലോക്കുകളില്‍ നടത്തുന്ന ഒരു പരിപാടിയാണ് ആസ്പിരേക്ഷണല്‍ ബ്ലോക്ക് പരിപാടി. ആരോഗ്യവും പോഷകവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹ്യ വികസനം എന്നീ അഞ്ച് മേഖലകളിലെ 39 സൂചകങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
Parappa Block Panchayat has distributed assistive devices to 186 people with disabilities as part of the NITI Aayog's Aspirational Block program. The devices include wheelchairs, motorized tricycles, hearing aids, and more, and were provided with the support of the Artificial Limbs Manufacturing Corporation of India.
#DisabilityRights #AssistiveDevices #Kerala #LocalGovernment #SocialWelfare #NITI Aayog #ParappaBlockPanchayat