city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലില്‍ പാമ്പുകടിയേറ്റ പരമേശ്വരന്റെ മൂന്നു കുഞ്ഞുങ്ങള്‍ക്ക് വയര്‍ നിറച്ച് ഭക്ഷണമില്ല; താമസം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ടെന്റില്‍, വ്രണം ബാധിച്ച കാലിന് ചികിത്സയ്ക്ക് പണവുമില്ല

ഉപ്പള: (www.kasargodvartha.com 26/01/2017) കാലില്‍ പാമ്പുകടിയേറ്റ പരമേശ്വരന്‍ എന്ന വയോ വൃദ്ധന്റെ ദുരിതക്കാഴ്ച ആരെയും ഈറനണിയിക്കും. പറക്കമുറ്റാത്ത തന്റെ മൂന്നു കുഞ്ഞുങ്ങള്‍ക്ക് വയര്‍ നിറച്ച് ഭക്ഷണം നല്‍കാന്‍ പോലും കഴിയുന്നില്ലെന്നാണ് കാലില്‍ വ്രണം ബാധിച്ച് ദുരിത ജീവിതം നയിക്കുന്ന പരമേശ്വരന്‍ പറയുന്നത്. വര്‍ഷങ്ങളായി ബായാറില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി പരമേശ്വരനാണ് കുടുംബം പോറ്റാന്‍ വഴിയില്ലാതെ വലയുന്നത്.

ഏതാനും വര്‍ഷം മുമ്പ് ജോലിചെയ്യുമ്പോള്‍ കാലില്‍ പാമ്പ് കടിയേറ്റതോടെയാണ് പരമേശ്വരന്റെ കുടുംബം പട്ടിയിലേക്ക് തള്ളപ്പെട്ടത്. വിദഗ്ദ്ധ ചികിത്സക്കായി പണമില്ലാത്തത് കൊണ്ട് വേദന തിന്നു കഴിയുകയാണ് പരമേശ്വരന്‍. ഭാര്യയ്ക്കും കുട്ടികള്‍ക്കും മൂന്നു നേരം ഭക്ഷണം കിട്ടിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് പരമേശ്വരന്‍. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കലാണ് കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാറുള്ളതെന്നും അതുതന്നെ അയല്‍ക്കാരുടെ കാരുണ്യം കൊണ്ടാണെന്നും പരമേശ്വരന്‍ പറയുന്നു. പ്ലാസ്റ്റിക് ഷീറ്റില്‍ പണിത ടെന്റിലാണ് പരമേശ്വരനും ഭാര്യയും കുഞ്ഞുങ്ങളും കഴിയുന്നത്.

ഈ നരക ജീവിതത്തില്‍ നിന്നും കരകയറാന്‍ ഒരു കൈത്താങ്ങുമായി ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവരായിയിരിക്കും റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും നല്ല ഭാരതീയനെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരമേശ്വരനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ 9446792083 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഉപ്പള പൗരസമിതി ജനറല്‍ സെക്രട്ടറി കെ. എഫ്. ഇഖ്ബാല്‍ അഭ്യര്‍ത്ഥിച്ചു.
കാലില്‍ പാമ്പുകടിയേറ്റ പരമേശ്വരന്റെ മൂന്നു കുഞ്ഞുങ്ങള്‍ക്ക് വയര്‍ നിറച്ച് ഭക്ഷണമില്ല; താമസം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ടെന്റില്‍, വ്രണം ബാധിച്ച കാലിന് ചികിത്സയ്ക്ക് പണവുമില്ല


Keywords:  Kasaragod, Kerala, Uppala, Karnataka, Needs help, Parameshwaran needs your help.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia