ഇവര്‍ ബ്യൂട്ടിഷന്‍മാരാവന്‍ പരിശീലനം നേടി
Mar 30, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 30/03/2016) പാന്‍ടെക്ക് 20-ാം വാര്‍ഷfകത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് വനിതകള്‍ക്ക് ബ്യൂട്ടീഷനില്‍ സൗജന്യ പരിശീലം നല്‍കി. പരിശീലനം നേടിയ വനിതകള്‍ സ്വന്തം നിലയില്‍ ബ്യൂട്ടീഷന്‍ പാര്‍ലറുകള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞു. രക്ഷിതാക്കളെ മാത്രം ആശ്രയിച്ചു കഴിയുന്നതില്‍ നിന്ന് മോചനം ആഗ്രഹിച്ചുകൊണ്ടാണ് ഈ തൊഴില്‍ പരിശീലന പരിപാടിക്ക് ഇവര്‍ പങ്കെടുത്തത്.
ഇപ്പോള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന തിയറി ക്ലാസുകളും, പ്രാക്ടിക്കല്‍ ക്ലാസുകളും ലഭിച്ചു കഴിഞ്ഞു. തുടര്‍ന്നും പ്രാക്ടിക്കല്‍ പരിശീലനം നടത്തി കൂടുതല്‍ നൈപുണ്യം കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. ഇന്ന് മിക്കവരും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിച്ച് വ്യക്തി സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണിത്. ഇങ്ങിനെയുള്ള കോര്‍സുകളെയും, പ്രവൃത്തിയേയും പുച്ഛമായി കാണുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും സമൂഹത്തിലുണ്ടെന്ന് പഠിതാവായ മൃദുല ചൂണ്ടിക്കാട്ടി.
ചെറിയൊരു വരുമാനം കണ്ടെത്താനും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവുനേടിയാലെ ഇക്കാലത്ത് സമൂഹത്തിന്റെ അംഗീകാരം കിട്ടു. അതിനു പറ്റുന്ന ഏറ്റവും അനുയോജ്യവും മാന്യവുമായ തൊഴില്‍ മേഖലയാണിതെന്ന് കോഴ്‌സിന്റെ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച മഞ്ജുള തറപ്പിച്ചു പറഞ്ഞു. ഇത്തരം കോര്‍സുകള്‍ സൗജന്യമായി നടത്തുന്ന പാന്‍ടെക്കിനെയും അതിന്റെ സംഘാടകരെയും പഠിതാക്കള്‍ അഭിനന്ദിച്ചു.
Keywords : Training, Class, Meeting, Kasaragod, Pantech.