city-gold-ad-for-blogger

പാന്‍ടെക്ക് ഇരുപതാം വാര്‍ഷികാഘോഷം

നിലേശ്വരം: (www.kasargodvartha.com 04/01/2016) പാന്‍ടെക്ക് പ്രവര്‍ത്തനമാരംഭിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. ജനുവരി ഒന്ന് പുതുവര്‍ഷ പുലരിയില്‍ നീലേശ്വരം വ്യാപാരഭവനില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ചടങ്ങ് പാന്‍ടെക്ക് പ്രവര്‍ത്തകരും പഠിതാക്കളും ചേര്‍ന്ന് ഇരുപത് തിരിതെളിയിച്ച് തുടക്കം കുറിച്ചു. ജന. സെക്രട്ടറി കൂക്കാനം റഹ്മാന്‍ പരിപാടി നിയന്ത്രിച്ചു.

പാന്‍ടെക്കിന്റെ ഇത:പര്യന്തമുള്ള പ്രവര്‍ത്തന വിശദീകരണം എന്‍. പി. സൈനുദ്ദീന്‍ നടത്തി. പാന്‍ടെക്ക് നത്തിവരുന്ന ഫീമെയില്‍ സെക്‌സ് വര്‍ക്കേര്‍സ് പ്രൊജക്ട് പ്രവര്‍ത്തനം മാനേജര്‍ ലിജോ ജോസഫും, മൈഗ്രേന്റ് പ്രൊജക്ട് പ്രവര്‍ത്തനം മാനേജര്‍ സിജോ അമ്പാട്ടും, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം കെ. വി. ലിഷയും ഹോനഴ്‌സ് സ്‌കീം എ. കെ. വിജിതയും വിശദമാക്കി.

മൂന്നുമാസക്കാലം സൗജന്യമായി നടത്തുന്ന സാരിക്ക് ചെണ്ടുകെട്ടല്‍, ഫാബ്രിക്ക് പെയിന്റിംഗ്, ആഭരണനിര്‍മ്മാണം, ബ്യൂട്ടിഷന്‍ പരിശീലനം, ചൂരിദാര്‍ മേക്കിംഗ് പരിശീലനം എന്നിവയുടെ തുടക്കം കുറിക്കലും നടന്നു.
പാന്‍ടെക്ക് ഇരുപതാം വാര്‍ഷികാഘോഷം


Keywords : Pantech, Celebration, Programme, Anniversary, Kookkanam Rahman.

പാന്‍ടെക്ക് ഇരുപതാം വാര്‍ഷികാഘോഷംhttp://goo.gl/LOVULK
Posted by KasaragodVartha Updates on  Monday, January 4, 2016

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia