മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 20 പാക്കറ്റ് വിദേശ മദ്യവും 5,000 പാന്‍മസാല ബോട്ടിലുകളും പാക്കറ്റുകളും പിടികൂടി
Jul 18, 2016, 10:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 18/07/2016) മഞ്ചേശ്വരം ഹൊസങ്കാടി ചെക്ക് പോസ്റ്റില്‍ കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 20 പാക്കറ്റ് വിദേശ മദ്യവും 5,000 പാന്‍മസാല ബോട്ടിലുകളും പാക്കറ്റുകളും എക്‌സൈസ് അധികൃതര്‍ പിടികൂടി. തിങ്കളാഴ്ച രാവിലെ മംഗലാപുരത്തു നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് മദ്യവും പാന്‍മസാലകളും കണ്ടെത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും പാന്‍മസാലകളും പിടിച്ചെടുത്തത്. ബസില്‍ ഇതിന് ഉടമസ്ഥരുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആര്‍ക്കെതിരെയും കേസെടുക്കന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അടുത്തിടെ ഇത്തരത്തില്‍ ബസില്‍ കടത്തിയ നിരവധി പാലന്‍മസാലകളും മദ്യവും എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു.
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഒത്താശയോടെയാണ കാസര്‍കോട്ടേക്ക് ഇത്തരത്തില്‍ കള്ളക്കടത്ത് സാധനങ്ങള്‍ കൊണ്ട് വരുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.
Keywords: Manjeshwaram, Check-post, K.S.R.T.C, Kasaragod, Bus, Excise Inspector, smuggle, Bottle, Packet, Karnataka, Panmasala seized in Check post.