പള്ളത്തടുക്കയില്‍ കോഴിക്കടയുടെ മറവില്‍ പാന്‍മസാല വില്‍പന; യുവാവ് പിടിയില്‍
Nov 1, 2016, 17:30 IST
ബദിയഡുക്ക: (www.kasargodvartha.com 01/11/2016) പള്ളത്തടുക്കയില്‍ കോഴിക്കടയുടെ മറവില്‍ പാന്‍മസാല വില്‍പന നടത്തി വന്നിരുന്ന യുവാവ് എക്‌സൈസിന്റെ പിടിയിലായി. ബാപ്പാലിപ്പനത്തെ ഷരീഫാണ് (27) ബദിയഡുക്ക എക്‌സൈസിന്റെ പിടിയിലായത്. പിഴ ഈടാക്കിയ ശേഷം ഇയാളെ വിട്ടയച്ചു. വില്‍പനയ്ക്ക് വെച്ച 100 ലധികം പാന്‍മസാല പാക്കറ്റുകളാണ് കടയില്‍ നിന്നും കണ്ടെത്തിയത്.
ബദിയടുക്ക റെയിഞ്ച് അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് ഇന്‍സ്‌പെക്ടര്‍ റെണ്ണി ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഗംഗാധരന്‍, സിവില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ ജോണി, പ്രസന്ന കുമാര്‍, കുഞ്ഞി രാമന്‍ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം ഇവിടെ നിന്നും പാന്‍ മസാലകള്‍ വിതരണം ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Keywords : Badiyadukka, Youth, Complaint, Natives, Kasaragod, Shareef, Pallathadukka.