city-gold-ad-for-blogger

സ്‌കൂള്‍ പരിസരത്ത് പാന്‍മസാലകള്‍ വില്‍പ്പന; കടയുടമ അറസ്റ്റില്‍

സ്‌കൂള്‍ പരിസരത്ത് പാന്‍മസാലകള്‍ വില്‍പ്പന; കടയുടമ അറസ്റ്റില്‍
വെള്ളരിക്കുണ്ട്: സ്‌കൂള്‍ പരിസരത്ത് സര്‍ക്കാര്‍ നിരോധിച്ച പാന്‍മസാലകള്‍ വില്‍പ്പന നടത്തി വരികയായിരുന്ന കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കടവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് കെ സി സ്റ്റോര്‍സ് കട നടത്തുന്ന ജോസിനെ (40) യാണ് വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകുന്നേരം ജോസിന്റെ കടയില്‍ റെയ്ഡ് നടത്തിയ പോലീസ് മധു, ഹാന്‍സ് തുടങ്ങിയ 23 ഓളം പാന്‍മസാല പാക്കറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ജോസിന്റെ കടയില്‍ പാന്‍മസാലകള്‍ വില്‍പ്പന നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ വിവരം നല്‍കുകയായിരുന്നു. മലയോര പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ പാന്‍മസാല കച്ചവടം പൊടിപൊടിക്കുന്നതായി വിവരമുണ്ട്.

കര്‍ണ്ണാടകയില്‍ നിന്നാണ് വന്‍തോതില്‍ പാന്‍മസാലകള്‍ ഹൊസ്ദുര്‍ഗ് താലൂക്കിലെ മലയോര പ്രദേശങ്ങളിലുള്ള ചില കടകളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പാന്‍മസാല വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് ഉന്നതതല നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

Keywords:  Panmasala sale, Shop owner, Arrest, Vellarikundu, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia