city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റീ ടാറിംഗ് നടത്തിയ റോഡ് അറ്റകുറ്റ പണി നടത്തിയെന്ന് പഞ്ചായത്തിന്റെ മറുപടി

റീ ടാറിംഗ് നടത്തിയ റോഡ് അറ്റകുറ്റ പണി നടത്തിയെന്ന് പഞ്ചായത്തിന്റെ മറുപടി
ഉദുമ: റീ ടാറിംഗ് നടത്തിയ റോഡ് 2011 ല്‍ അറ്റകുറ്റ പണി മാത്രമാണ് നടന്നതെന്ന് പഞ്ചായത്തിന്റെ മറുപടി. ഉദുമ പാക്യാര സ്വദേശിയും റോഡ് നിര്‍മ്മാണ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ കെ.കെ. അബ്ദുല്‍ ബഷീറിന് വിവരാവകാശനിയമപ്രകാരം ഉദുമ പഞ്ചായത്ത് നല്‍കിയ മറുപടിയിലാണ് വിചിത്രമായ ഉത്തരം.

2011 -12 സാമ്പത്തിക വര്‍ഷത്തില്‍ നാലാംവാതുക്കല്‍-ചോയിച്ചിങ്കല്ല് റോഡ് റീ ടാറിംഗും 2010-11 ല്‍ അറ്റകുറ്റപണിയും നടത്തിയിട്ടുണ്ട്. ചോയിച്ചിങ്കല്ല് - നാലാംവാതുക്കല്‍-പാക്യാര റോഡിന്റെ അറ്റകുറ്റ പണിയും റീ ടാറിംഗും അവസാനമായി എപ്പോഴെന്ന ചോദ്യത്തിന് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ കോട്ടിക്കുളം മുതല്‍ പാക്യാര വരെ റീ ടാറിംഗ് നടത്തിയതായി മറുപടി പറയുന്നു. പാക്യാര മുതല്‍ നാലാംവാതുക്കല്‍ വരെ ഒഴിവാക്കിയ ഭാഗത്ത് അവസാനമായി ടാറിംഗ് നടന്നത് എപ്പോഴെന്ന ചോദ്യത്തിന് മറുപടിയില്ല. ഇതുസംബന്ധിച്ച് ബഷീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Uduma, Road, Panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia